മകനെകൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം
കൂത്തുപറമ്പ്: എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച മദ്രസ് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ വെളിയമ്പ്ര മദ്രസയിലെ അദ്ധ്യാപകനായ കോഴിക്കോട് തിരുവമ്പാടി സ്വദേശി പള്ളിപ്പറമ്പ് വീട്ടില്‍ മുഹമ്മദാണ് അറസ്റ്റിലായത്.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ തന്റെ മകനെകൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന് പറഞ്ഞ് നേരത്തെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് നാല്‍പ്പത്തതിയഞ്ചുകാരനായ മുഹമ്മദ് ലൈംഗികമായി പീഡിപ്പിച്ചത്.

പേടികൊണ്ട് പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ നിരന്തരപീഡനത്തോടെ അവശയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ആറ് മസാത്തോളമായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നത്രെ.
തുടര്‍ന്ന് രക്ഷിതാക്കള്‍ കൂത്ത് പറമ്പ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ മട്ടന്നൂരില്‍ വച്ച് സിഐ കെവി ബാബുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications