ഭാര്യയെ ചവിട്ടി ഗര്‍ഭസ്ഥ ശിശുവിനെ കൊന്ന മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു.
മദ്രസ അധ്യാപകനായ മൂവാറ്റുപുഴ പെരുമറ്റം സ്വദേശ് മുഹമ്മദ് ഷാനിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ഭാര്യ പോലീസിനെ സമീപിച്ചത്. വിശദമായി അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. മൂന്ന് മാസം ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് മുഹന്നദ് ഷാനി ഭാര്യയുടെ വയറ്റില്‍ ചവിട്ടിയത്. എട്ട്മാസത്തിന് ശേഷം ഭാര്യ ചാപിള്ളയെ പ്രസവിക്കുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മുഹമ്മദ് ഷാനി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. യുവതി ചാപിള്ളയെ പ്രസവിച്ചതിന് ശേഷവും മുഹമ്മദ് ഷാനി മര്‍ദ്ദനം തുടര്‍ന്നിരുന്നതായി പോലീസ് പറയുന്നു.












Click it and Unblock the Notifications