മുല മറച്ചുവെയ്ക്കേണ്ടത്...'മുല മുറിക്കപ്പെട്ടവര്‍' മാഗസിന് വിലക്കി പൊന്നാനി എംഇഎസ് കോളേജ്...
മാഗസിന്റെ പേരിലും ഉള്ളടക്കത്തിലും അശ്ലീലവും ലൈംഗികതയുമുണ്ടെന്ന് ആരോപിച്ചാണ് മാഗസിന് വിലക്കിയിരിക്കുന്നത്.
മലപ്പുറം: അശ്ലീലവും ലൈംഗികതയുമുണ്ടെന്ന് പറഞ്ഞ് കോളേജ് യൂണിയന് മാഗസിന് പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് കോളേജ് മാനേജ്മെന്റ്. പൊന്നാനി എംഇഎസ് കോളേജിലെ 'മുല മുറിക്കപ്പെട്ടവര്‍' എന്ന പേരിലുള്ള മാഗസിനാണ് മാനേജ്മെന്റ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാഗസിന്റെ പേരിലും ഉള്ളടക്കത്തിലും അശ്ലീലവും ലൈംഗികതയുമുണ്ടെന്ന് ആരോപിച്ചാണ് മാഗസിന് വിലക്കിയിരിക്കുന്നത്.
ആറു മാസം മുന്‍പാണ് മാഗസിന്റെ ഡമ്മി പ്രകാശനം കോളേജില്‍ നടന്നത്. അന്നത്തെ ചടങ്ങില്‍ മാഗസിനെയും പേരിനെയും പ്രിന്‍സിപ്പല്‍ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാഗസിന് പുറത്തിറക്കുന്നതിന് അന്തിമാനുമതി വാങ്ങാന്‍ പോയ യൂണിയന് ഭാരവാഹികളോടാണ് മാഗസിനില്‍ മാറ്റം വരുത്തണമെന്ന് പ്രിന്‍സിപ്പലും മാനേജ്മെന്റും ആവശ്യപ്പെട്ടത്.

പ്രസിന് നോട്ടീസ്...
ഈ പേരിലും ഉള്ളടക്കത്തിലും മാഗസിന് പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. യൂണിയന്റെ മാഗസിന് ഫണ്ടും മാനേജ്മെന്റ് തടഞ്ഞുവെച്ചിരിക്കുകയാണ്. മാഗസിന് പ്രിന്റിംഗ് നടക്കുന്ന കുന്ദംകുളത്തെ പ്രസിനും മാനേജ്മെന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. കോളേജിന്റെ പേര് ഉപയോഗിച്ച് ഇത്തരത്തിലുള്ള മാഗസിന് അച്ചടിച്ചാല്‍ പ്രസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

വിലക്കിന് കാരണം 'മുല'
എന്നാല്‍ എന്തുവില കൊടുത്തും ഒരു മാറ്റവുമില്ലാതെ മാഗസിന് പുറത്തിറക്കുമെന്നാണ് യൂണിയന് ഭാരവാഹികളുടെയും വിദ്യാര്‍ത്ഥികളുടെയും നിലപാട്. മാഗസിന്റെ പേരില്‍ മുല എന്ന വാക്കുള്ളതും, കവര്‍ പേജിലും മറ്റു ചില പേജുകളിലും മുല കാണിക്കുന്ന ചിത്രങ്ങളുമുള്ളതിനാലാണ് മാഗസിന് വിലക്കാന്‍ കാരണമായിരിക്കുന്നത്.

മാഗസിന് തിങ്കളാഴ്ച വിതരണം ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍...
മുല മുറിക്കപ്പെട്ടവര്‍ എന്ന പേരിലുള്ള മാഗസിനെ സംബന്ധിച്ച് സമീപത്തെ പള്ളിയിലെ മുസ്ല്യാര്‍ സംസാരിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. മുല മറച്ചുവെയ്ക്കേണ്ടതാണെന്നും അത് മാഗസിനില്‍ വരുന്നത് ശരിയാണോ എന്നുമായിരുന്നേ്രത മുസ്ല്യാരുടെ ചോദ്യം. ഇതെല്ലാമാണ് മാഗസിന് വിലക്കുന്ന തീരുമാനത്തിലേക്ക് മാനേജ്മെന്റിനെ നയിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ കരുതുന്നു. എന്തായാലും തിങ്കളാഴ്ച മാഗസിന് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനാണ് യൂണിയന്റെ തീരുമാനം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications