മാഗസിന്‍ വിവാദം:എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍
ഗുരുവായൂര്‍: ശ്രീകൃഷ്ണ കൊളെജിലെ മാഗസിന്‍ വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍. എസ്എഫ്‌ഐ സംസ്ഥാന ജോയിന്റെ സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവുമായ എളവള്ളി പടിഞ്ഞാറാട്ടില്‍ സുബിന്‍ദാസ് (27) ആണ് അറസ്റ്റിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമൃതാനന്ദമയി തുടങ്ങിയവര്‍ക്കെതിരെ മോശം പരമാര്‍ശം നടത്തിയതിനാണ് അറസ്റ്റ്.
മാഗസിന്റെ ഉപദേശക സമിതിയംഗമാണ് സുബിന്‍ദാസ്. വിവാദ മാഗസിന്‍ പുറത്തിറക്കിയതില്‍ ശ്രീകൃഷ്ണ് കൊളെജ് പ്രിന്‍സിപ്പള്‍, സ്റ്റാഫ് എഡിറ്റര്‍ എന്നിവര്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെയായിരുന്നു കേസ്. ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ എട്ടുപേരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

നേതാക്കാളെ മോശപ്പെടുത്തുന്ന തരത്തില്‍ അശ്ലീല വാക്കുകള്‍ ഉള്‍പ്പെടുത്തി പമാര്‍ശിയ്ക്കുകയായാരുന്നു മാഗസിന്‍. ഇതാണ് വിവാദങ്ങള്‍ക്കും അറസ്റ്റിനും വഴി തെളിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകരും കെഎസ് യു പ്രവര്‍ത്തകരും കൊളെജിലേയ്ക്ക് മാര്‍ച്ച് നടത്തി. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.












Click it and Unblock the Notifications