കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്ത്രിക കൊട്ടാരത്തില്‍ തെരുവ് മക്കളെത്തി..ഇനി തെരുവ് മാജിക്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വിഷ്ണു ലോകം, ഉണ്ണികളെ ഒരു കഥപറയാം എന്നീ ചിത്രങ്ങള്‍ മലയാളികള്‍ മറന്ന് പോകാനിടയില്ല. തെരുവ് മാജിക്കിന്റെയും അതിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്ത ഒരു കൂട്ടം കലാകാരന്‍മാരുടെ കഥ പറഞ്ഞ ചിത്രങ്ങള്‍. കഥയ്ക്കപ്പുറവും ആ മനുഷ്യരുടെ നൊമ്പരങ്ങള്‍ ഇന്നും നമ്മുടെ മനസില്‍ അവശേഷിയ്ക്കുന്നു. എന്നും അവഗണന നേരിടുന്നവരാണ് തെരുവ് മാജിക്കുകാര്‍.

തലസ്ഥാനത്ത് മജിഷ്യന്‍ മുതുകാട് തുടങ്ങിയ മാജിക് പ്ളാനറ്റ് അതിന്റെ നിര്‍മ്മാണ വേളയില്‍ പറഞ്ഞിരുന്ന ഒരു മുഖ്യ വാഗ്ദാനം ആയിരുന്നു തെരുവ് മാജിക്.

തെരുവില്‍ അലഞ്ഞ് ജീവിയ്ക്കുന്ന ഈ കലാകാരന്‍മാരെ മാജിക് എന്ന കലാ കുടുംബത്തിലേയ്ക്ക് ചേര്‍ക്കണമെന്ന് ആഗ്രഹിച്ചത് സ്ഥാപകനായ ഗോപിനാഥ് മുതുകാട് തന്നെയാണ്. അദ്ദേഹം വാക്ക് പാലിച്ചു. മാജിക് പ്ളാനെററില്‍ തെരുവ് മാജിക്കുകാര്‍ എത്തി.

ദാരിദ്ര്യവും പട്ടിണിയും ബാക്കി വച്ച് ജീവിതത്തില്‍ ഒന്നും നേടാനാകെത പോകുന്നവരാണ് ഈ കലാകാര്‌നമാര്‍. ഇവരുടെ മാജിക് ജീവിതത്തിന് പുതിയ തുടക്കമാണ് കഴക്കൂട്ടത്തെ മാന്ത്രികൊട്ടാരത്തില്‍ എത്തിയത്.തെരുവ് മാജിക് ഇനി സ്ഥിരമായി പഌനറ്റില്‍ അവതരിപ്പിയ്ക്കും.

Magic

വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ കലാകാരന്മാരാണ് ഇവിടെ എത്തിയത്. ഇവര്‍ക്കുള്ള താമസ സൗകര്യം ഉള്‍പ്പടെ മാന്ത്രിക കൊട്ടാരത്തില്‍ ഒരുക്കിയിട്ടുണ്ട്. മന്ത്രി എംകെ മുനീറാണ് തെരുവ് മാജിക് ഉദ്ഘാടനം ചെയ്തത്.

English summary
Magic Planet starts street magic from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X