കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിവിന്റെയും ആനന്ദത്തിന്റെയും പുത്തൻ വിസ്മയാനുഭവങ്ങൾ നൽകി കൊണ്ട് മാജിക് സ്‌ക്വയർ

  • By Sreejith Kk
Google Oneindia Malayalam News

വടകര: പഠനം ഹൃദ്യമാക്കാൻ ഇനി മാജിക്കും. അറിവിന്റെയും ആനന്ദത്തിന്റെയും പുത്തൻ വിസ്മയാനുഭവങ്ങൾ നൽകി കൊണ്ട് മാജിക് സ്‌ക്വയർ സ്കൂൾ ഓഫ് മാജിക്കിന്റെ ആഭിമുഖ്യത്തിൽ മജീഷ്യൻ സനീഷ് വടകര അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച പഠനം മന്ത്രികം മാജിക് ശിൽപ്പശാല സംഘടിപ്പിച്ചു.

പഠന പ്രവർത്തനങ്ങളെ ആസ്പദമാക്കി ഇരുപത്തിയഞ്ചോളം മാജിക്കുകൾ ഉൾപ്പെടുത്തി യാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകിയത്. വിനോദത്തിലൂടെ വിജ്ഞാനം പകരാനും,കുട്ടികളുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കാനും,വ്യക്തിത്വ വികസനത്തിനുതകുന്ന മെമ്മറി പവർ മാജിക് വിരസമായ ക്ലാസ് മുറികളിലെ ഗണിതശാസ്ത്ര വിഷയങ്ങളെ പ്രിയപ്പെട്ടതാക്കി മാറ്റുന്ന ഗണിത മാന്ത്രികം,ശാസ്ത്ര വിസ്മയം,മനഃശാസ്ത്ര മാജിക്,റോപ് മാജിക്,ഈക്വൽ ആൻഡ് അൺ ഈക്വൽ മാജിക് എന്നിവയാണ് പരിശീലനം നൽകിയത്.

magic

അധ്യാപകർക്കായി വടകരയിൽ നടന്ന മാജിക് ശിൽപ്പശാല

ഒന്നാം ഭാഷയായി മലയാള ഭാഷ പഠിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് പ്രകാരം പുതിയാപ്പ് സംസ്‌കൃതം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ മലയാള ഭാഷാ പഠനം ആരംഭിച്ചു.1904ൽ വിദ്യാലയം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് മലയാള ഭാഷാ പഠനം ഏർപ്പെടുത്തുന്നത്.ചടങ്ങിൽ വാർഡ് മെമ്പർ എ.

കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.മലയാള സർവ്വകലാശാല റെജിസ്ട്രർ ഡോ:കെ.എം.ഭരതൻ മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ പി.സുധ,ഹെഡ് മിസ്ട്രസ് സി.ദയാകുമാരി,വി.പി.പ്രേമൻ,ഡോ:പി.അജീഷ് കുമാർ,പ്രസന്നകുമാർ,ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

English summary
Magic square with new amazing experiences of knowledge and joy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X