കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു... ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ഒരു തുറന്ന കോടതിയുടെ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടോ...? ചിലപ്പോഴെല്ലാം മാധ്യമങ്ങളുടെ കോടതി റിപ്പോര്‍ട്ടിങ്ങിനെ കോടതികള്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിടുന്ന രീതി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.

കൊച്ചിയില്‍ കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിന്റെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഇറക്കി വിട്ടതാണ് പുതിയ വിവാദം. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയില്‍ നിന്ന് ഇറക്കി വിട്ടത്. കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നായിരുന്നത്രെ മജിസ്ട്രേറ്റ് പറഞ്ഞത്.

High Court

സംഭവം ദൃശ്യമാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായി. ഇതോടെ ഹൈക്കോടതിയുടെ ഇടപെടലും വന്നു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ് കെടി ശങ്കരന്‍ നിര്‍ദ്ദേശം നല്‍കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

തുറന്ന കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഉണ്ട്.

English summary
magistrate denied permission for journalist to report court proceedings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X