കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് മാപ്പ് പറഞ്ഞ് തടിയൂരി; മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ജില്ലാ ജഡ്ജി

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ തള്ളി ജില്ലാ ജഡ്ജി. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടയണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് ജഡ്ജി ഇക്കാര്യം അറിയിച്ചത്. ഇതോടെ മാപ്പ് പറഞ്ഞ് പോലീസ് തടിയൂരി.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ടൗണ്‍ എസ്‌ഐ പിഎം വിമോദിന്റെ നേതൃത്വത്തില്‍ പോലീസ് കോടതിപരിസരത്ത് വച്ച് തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തു പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Media

രണ്ട് മണിക്കൂറോളം പോലീസ് മാധ്യമപ്രവര്‍ത്തകരെ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചടിരുത്തി. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ജഡ്ജി ഇക്കാര്യം നിഷേധിച്ചതോടെ പോലീസ് മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു.

മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ജില്ലാകോടതിയില്‍ എത്തിക്കുന്നതിനാല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പോലീസിന് നല്‍കിയതെന്നാണ് ജഡ്ജി പറയുന്നത്. കോടതി വളപ്പില്‍ നിന്ന് ഒബി വാനുകള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ജഡ്ജിഹൈക്കോടതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ കയറിയാല്‍ തടയണമെന്ന് ജില്ലാ ജഡ്ജി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മഷ്ണര്‍ ഉമാബഹ്‌റ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും, വീഴ്ച വന്നിട്ടുണ്ടെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉമബഹ്‌റ പറഞു.

എന്നാല്‍ അതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ വിശദീകരണം. ജഡ്ജിയുടെ വിശദീകരണത്തോടെ പോലീസ് നിലപാട് മാറ്റി. പോലീസുകാരുടെ ഭാഗത്ത് നിന്ന് തെറ്റ്‌ സംഭവിച്ചു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ മാപ്പ് പറയന്നുവെന്നും ടൗണ്‍ സിഐ പ്രമോദ് പറഞ്ഞു.

Read More: കാണാതായ വ്യോമസേനാവിമാനത്തിലുണ്ടായിരുന്ന സൈനികന്റെ ഫോണ്‍ റിംഗ് ചെയ്തു!!! പ്രതീക്ഷയോടെ ബന്ധുക്കള്‍...

Read More: ആദിവാസിയായി പിറന്നതിന് അവഹേളനം; ആമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി

English summary
The District Judge of Kozhikode has said that he had not issued directions to prevent mediapersons from entering the Kozhikode court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X