കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ മൊഴി: മജിസ്‌ട്രേറ്റിനെതിരെ നടപടി?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായി. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നടപടിയെടുക്കാന്‍ തീരുമാനിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പേര്‍ട്ട് ചെയ്യുന്നു.

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റ് എന്‍വി രാജുവിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. മജിസ്‌ട്രേറ്റ് നല്‍കിയ വിശദീകരണം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തള്ളി. മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയതായി നേരത്തെ വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തിയിരുന്നു.

Saritha S Nair

തന്നെ പലരും ലൈംഗികമായി ഉപയോഗിച്ചു എന്ന കാര്യം സരിത എസ് നായര്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നു. ചില ആളുകളുടെ പേരുകളും സരിത അന്ന് പറഞ്ഞിരുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം മജിസ്‌ട്രേറ്റ് മൊഴിയായി രേഖപ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായതിനെ തുടര്‍ന്നാണ് വിജിലന്‍സ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. മജിസ്‌ട്രേറ്റിന് ചാര്‍ജ്ജ് മെമ്മോ ഉടന്‍ നല്‍കുമെന്നാണ് വാര്‍ത്ത.

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന സംഭവം കേരളരാഷ്ട്രീയത്തില്‍ തന്നെ ഏറെ വിവാദമായിരുന്നു. പല പ്രമുഖരുടേയും പേരുകള്‍ സരിത പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ വന്നു.

പിന്നീട് ജയിലില്‍ നിന്ന് സരിത തയ്യാറാക്കി അയച്ച മൊഴിയുടെ പൂര്‍ണരൂപമല്ല മജിസ്‌ട്രേറ്റിന് മുന്നിലെത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നു. ജയിലില്‍ നിന്നുള്ള രേഖകളും കോടതിയിലെത്തിച്ച മൊഴിയുടെ രേഖകളും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടുവെന്നും ആക്ഷേപം ഉന്നയിച്ചു.

സരിത അന്ന് ജയിലില്‍ വച്ച് തയ്യാറാക്കിയ മൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ കയ്യില്‍ ഉള്ളതെന്നും പറയപ്പെടുന്നുണ്ട്.

English summary
Magistrate may face action for not recording Saritha S Nair's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X