ബലാത്സംഗം ചെയ്യപ്പെട്ടതായി സരിത പറഞ്ഞിരുന്നുവെന്ന് മജിസിട്രേറ്റിന്റെ മൊഴി
കൊച്ചി: സോളാര്‍ കേസില്‍ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി. സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന അന്നത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍വി രാജുവാണ് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്.
താന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി സരിത പറഞ്ഞിരുന്നു എന്നാണ് മജിസ്ട്രേറ്റ് എന്‍വി രാജു മൊഴി നല്‍കിയിരിക്കുന്നത്. ചില പേരുകളും പറഞ്ഞിരുന്നു. എന്നാല്‍ ആ പേരുകള്‍ ഇപ്പോള്‍ ഓര്‍മയില്ലെന്നും മജിസ്ട്രേറ്റ് മൊഴി നല്കി.തനിക്ക് പരിചയമില്ലാത്ത പേരുകളായിരുന്നു അതെന്നും മജിസ്ട്രേറ്റ് മൊഴി നല്‍കിയിട്ടുണ്ട്.
ബലാത്സംഗമാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നാണ് സരിത മറുപടി നല്‍കിയത്. എന്നാല്‍ കേസുമായി നേരിട്ട് ബന്ധമില്ലെന്ന് തോന്നിയതിനാലാണ് മൊഴി രേഖപ്പെടുത്താതിരുന്നത്. അതുകൊണ്ട് തന്നെയാണ് എഴുതി നല്കാന് ആവശ്യപ്പെട്ടതെന്നും മജിസ്ട്രേറ്റ് എന്‍വി രാജു മൊഴി നല്‍കിയിട്ടുണ്ട്.
സോളാര്‍ കേസിന് പുതിയ മാനങ്ങള്‍ നല്കുന്ന മൊഴിയാണിത്. നേരത്തെ കോടതി ജീവനക്കാര്‍ നല്കിയ മൊഴിയ്ക്ക് വിരുദ്ധമാണ് ഇപ്പോള്‍ മജിസ്ട്രേറ്റ് നല്‍കിയിട്ടുള്ള മൊഴി.
ഇതിനിടെ സോളാര്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായ തെളിവുകള്‍ പുറത്ത് വിടുമെന്ന് കേസിലെ രണ്ടാം പ്രതിയായ ബിജു രാധാകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications