കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിമി ദൂരത്ത്, മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തി പ്രാപിക്കും

Google Oneindia Malayalam News

കോഴിക്കോട്: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ലക്ഷദ്വീപിലെ അമിനിദിവിയിൽ തെക്ക് കിഴക്കായി 30 കിമീ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 300 കിലോമീറ്റർ ദൂരത്തും വടക്ക് കവരത്തിയിൽ നിന്ന് 60 കിമീ ദൂരത്തും കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

പരമാവധി വേഗത

പരമാവധി വേഗത

ചുഴലിക്കാറ്റിന്‍റെ പരമാവധി വേഗത 61 കിമീ മുതൽ 90 കിമീ വരെയുള്ള ഘട്ടമാണ്. ഇന്ന്ഉച്ചയ്ക്ക് മുമ്പ് 'മഹാ' ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ ആയി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളം ഉൾപ്പെടുന്നില്ലെങ്കിലും

കേരളം ഉൾപ്പെടുന്നില്ലെങ്കിലും

'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.

മഴയ്ക്കുള്ള സാധ്യത

മഴയ്ക്കുള്ള സാധ്യത

ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണെന്നും സുരക്ഷാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സുരക്ഷ

സുരക്ഷ

അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.

മഴ കനക്കുന്നു

മഴ കനക്കുന്നു

അതേസമയം, മഹ ചുഴലിക്കാറ്റിനെ തുര്‍ന്ന് സംസ്ഥാനത്തും മഴ കനക്കുകയാണ്. ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ പലയിടത്തും ഇപ്പോഴും ശക്തമായി തുടരുകയാണ്. എറണാകുളത്ത്‌ കടൽക്ഷോഭം രൂക്ഷമാണ്‌. ഞാറയ്ക്കല്‍, എടവനാട്‌, പറവൂര്‍ മേഖലയിൽ കടൽ തീരത്തേക്ക്‌ അടിച്ചുകയറി.

ദുരിതാശ്വാസ ക്യാമ്പിലേക്ക്‌

ദുരിതാശ്വാസ ക്യാമ്പിലേക്ക്‌

തീരപ്രദേശത്ത് നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി.രാവിലെ ഞാറക്കലിൽ നിന്ന്‌ 50 ഓളം കുടുംബങ്ങളെ മാറ്റി. കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറി 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അതിശക്തമായ തിരമാലയില്‍ കമാലക്കടവില്‍ തീരത്തോട് അടുപ്പിച്ചിട്ട മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ തകര്‍ന്നു.

ഓറഞ്ച് അലര്‍ട്ട്

ഓറഞ്ച് അലര്‍ട്ട്

മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടും ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലക്ഷദ്വീപ് തീരത്തേക്ക്

ലക്ഷദ്വീപ് തീരത്തേക്ക്

ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് അടുക്കുന്നതിനാലാണ് തീരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 4.9 മീറ്റര്‍ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്.ലക്ഷദ്വീപിൽ വടക്കൻ മെഖലകളിൽ ജനങ്ങളെ ഒഴിപ്പിച്ചതായി ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയച്ചു.

Recommended Video

cmsvideo
Cyclone Maha To Cause Heavy Rain | Oneindia Malayalam
കപ്പല്‍ ഗാതഗതം നിര്‍ത്തിവെച്ചു

കപ്പല്‍ ഗാതഗതം നിര്‍ത്തിവെച്ചു

മിത്ര ദീപിലടക്കം ജനങ്ങളെ ക്യാംപുകളില്‍ പ്രവേശിപ്പിച്ചു. ഭക്ഷണവും മറ്റ് ആവശ്യ വസ്തുക്കളും ശേഖരിച്ചു വെച്ചിട്ടുണ്ട്. ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട മൂന്ന് കപ്പലുകള്‍ തീരത്തേക്ക് തിരിച്ചെത്തി. ലക്ഷ ദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

മുന്നറിയിപ്പ് സന്ദേശം

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

 ലഡാക്കിലെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുര്‍ അധികാരമേറ്റു ലഡാക്കിലെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുര്‍ അധികാരമേറ്റു

 മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വീശി ബിജെപി, വഴങ്ങി ശിവസേന മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വീശി ബിജെപി, വഴങ്ങി ശിവസേന

English summary
maha cyclone: 300km away from kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X