കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹ ലക്ഷദ്വീപ് കടന്ന് കുതിക്കുന്നു.... അതിതീവ്രമാകുമെന്ന് പ്രവചനം, കടലാക്രമണം രൂക്ഷം

Google Oneindia Malayalam News

കോഴിക്കോട്: ലക്ഷദ്വീപ് മഹ ചുഴലിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് അതിജാഗ്രത. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കേരളത്തില്‍ കനത്ത കാറ്റോട് കൂടിയ മഴ തുടരുമെന്നാണ് സൂചന. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ റഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂര്‍ കഴിയാതെ മഹ ചുഴലിക്കാറ്റ് ദുര്‍ബലമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കേരളത്തില്‍ കടലാക്രമണവും ശക്തമാണ്. കൊച്ചിയിലെ വിവിധ മേഖലകളില്‍ കടലാക്രമണം ഉണ്ടായിട്ടുണ്ട്. കൊച്ചി മുതല്‍ കാസര്‍കോട് വരെ അടുത്ത എട്ട് മണിക്കൂര്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്. എന്നാല്‍ കേരളത്തില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

റെഡ് അലര്‍ട്ട് ലക്ഷദ്വീപില്‍

റെഡ് അലര്‍ട്ട് ലക്ഷദ്വീപില്‍

മഹ ശക്തമായതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കാറ്റ് കനത്ത നാശം വിതയ്ക്കാനിടയുള്ള വടക്കന്‍ ദ്വീപുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ലക്ഷദ്വീപിലേക്കുള്ള വിമാന, കപ്പല്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കവരത്തിയിലും അഗതിയിലും കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മഴ ശക്തമായി തുടരുന്നുണ്ട്. അതേസമയം ആളപായം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദ്വീപിലേക്കുള്ള യാത്രാ ചരക്ക് കപ്പലുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബോട്ടുകള്‍ കാണാനില്ല

ബോട്ടുകള്‍ കാണാനില്ല

ചാവക്കാട് നിന്ന് പോയ ബോട്ട് പൊന്നാനിക്കടുത്ത് വെച്ച് തകര്‍ന്നു. മറ്റ് രണ്ട് ബോട്ടുകള്‍ കാണാനില്ല. അതേസമയം തകര്‍ന്ന കപ്പലിലെ അഞ്ച് പേരെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. കണ്ണൂര്‍ ആയിക്കരയില്‍ നിന്ന് കടലില്‍ പോയ 6 മത്സ്യത്തൊഴിലാളികളെയും കാണാതായി. വടകര ചോമ്പാലയില്‍ നിന്ന് നാല് പേരുമായി ലഡാക്ക് എന്ന ബോട്ടും കാണാതായവയില്‍ പെടും. അഴിത്തലയില്‍ നിന്ന് രണ്ട് പേരുമായി പോയ തൗഫീക് എന്ന ബോട്ടിനെ കുറിച്ചും വിവരമില്ല.

തീരം വിട്ടു

തീരം വിട്ടു

ലക്ഷദ്വീപ് തീരം വിട്ട് മഹാ ചുഴലിക്കാറ്റ് അറബി കടലിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കൊച്ചി മുതല്‍ കാസര്‍കോട് വരെ തീരത്ത് കനത്തമഴയും കാറ്റും ഉണ്ടാവും. ചുഴലിക്കാറ്റിന് തീവ്രത കൂടിയാല്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. കൊച്ചിയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കടല്‍ക്ഷോഭം ശക്തമാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ തീരപ്രദേശത്ത് കാറ്റടിക്കാനാണ് സാധ്യത. അടുത്ത 12 മണിക്കൂറിലേക്ക് കന്യാകുമാരി, മാലിദ്വീപ് ഭാഗങ്ങളിലേക്കുള്ള മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാല പരീക്ഷകള്‍ക്ക് ഇത് ബാധകമല്ലെന്ന് കളക്ടര്‍ പറഞ്ഞു.

ഇനിയുള്ള ആശങ്ക

ഇനിയുള്ള ആശങ്ക

നേരത്തെ കോഴിക്കോട് നിന്ന് ഏതാണ്ട് 330 കിലോമീറ്റര്‍ അകലെയായിരുന്നു മഹ. ഇതിന്റെ സ്ഥാനം ഇപ്പോള്‍ മാറിയിട്ടുണ്ട്. അറബികടലിലൂടെ വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ് മഹ. തെക്ക് കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്കാണ് മഹ സഞ്ചരിക്കുന്നത്. അടുത്ത ആറ് മണിക്കൂര്‍ വരെ ഈ ദിശയിലായിരിക്കും മഹയുടെ സഞ്ചാരം. അതേസമയം അറബികടലില്‍ വെച്ച് തന്നെ ഇത് അതിതീവ്രമായ ചുഴലിക്കാറ്റായി മാറുമെന്ന് കരുതുന്നത്. അങ്ങനെയെങ്കില്‍ അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റ് കേരള, കര്‍ണാടക, മഹാരാഷ്ട്ര തീരങ്ങള്‍ക്ക് അടുത്ത് കൂടി കടന്നുപോകും.

മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിമി ദൂരത്ത്, മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തി പ്രാപിക്കുംമഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിമി ദൂരത്ത്, മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തി പ്രാപിക്കും

English summary
maha cyclone moves to arabia sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X