അപൂർവ നിമിഷത്തിന് സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്; മഹാ കുംഭ മേളയിൽ പങ്കെടുത്ത് കൃഷ്ണകുമാർ
കുംഭ മേളയിൽ പങ്കെടുത്ത് കൃഷ്ണ കുമാർ. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൃഷ്ണ കുമാർ പറയുന്നു.
കോടിക്കണക്കിന് സാധാരണ ജനങ്ങൾ, വിദേശികൾ, വി ഐ പികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി-യോഗി സർക്കാരുകൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നുവെന്ന അദ്ദേഹം പറഞ്ഞു.

കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ്:
നമസ്കാരം സഹോദരങ്ങളെ , ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. 144 വർഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ് രാജിൽ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തിൽ സംഗമത്തിലെ രാജകീയ സ്നാനത്തിൽ സ്നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്.
ഈ വർഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നത്. ഇത്രയും ആളുകളെ ഉൾക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കോടിക്കണക്കിനു സാധാരണ ജനങ്ങൾ, വിദേശികൾ, വിഐപികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോഡി-യോഗി സർക്കാരുകൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു, കൃഷ്ണ കുമാർ പറഞ്ഞു.
45 ദിവസം നീണ്ടുനിൽക്കുന്നതാണ് കുംഭ മേള. മഹാ കുംഭ നഗർ എന്ന താത്ക്കാലിക നഗരം ഒരുക്കിയിട്ടുണ്ട്. ഭക്ത ജനങ്ങൾ കുംഭ മേളയിലേക്ക് ഒഴുകിയെത്തുകയാണ്. ആദ്യ ദിനത്തിൽ 1. 38 കോടി ആളുകൾ അമൃത സ്നാനും നടത്തിയതായാണ് വിവരം. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭ മേള നടക്കുന്നു. പ്രയാഗ് രാജിൽ ഓരോ 12 വർഷത്തിലും പൂർണ കുംഭ മേള നടക്കുന്നു.












Click it and Unblock the Notifications