Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മഹാ ശിവരാത്രി; വ്രതം അനുഷ്ഠിച്ച് ആയിരങ്ങൾ

കൊച്ചി: ഇന്ന് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്‌ണ ചതുർദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്‌ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ് അനുഷ്ഠിക്കുന്നതും.

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

ശിവക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ

ശിവക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ

സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ആലുവ മണപ്പുറവും പരിസരവും ശിവരാത്രി മഹോത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് നിയന്ത്രങ്ങളുള്ളതിനാല്‍ മണപ്പുറത്ത് ഭക്തര്‍ക്ക് ഉറക്കമൊഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. നിയന്ത്രങ്ങളോട് കൂടി ബലി തര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും

സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവന് മാത്രമല്ല ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമാണ്. ഈ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

കൂവളം മുതൽ പലഹാകം വരെ

കൂവളം മുതൽ പലഹാകം വരെ

ശിവ ക്ഷേത്ര ദർശനം നടത്തുന്നതും വ്രതമെടുക്കുന്നതുമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്‌ട വഴിപാടുകളാണ്. രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. വ്രതമെടുക്കുന്നതിലൂടെ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. വിശിഷ്‌ടമായ പലഹാരങ്ങളുണ്ടാക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.

ശിവരാത്രിയ്ക്ക് പിന്നിലെ കഥ

ശിവരാത്രിയ്ക്ക് പിന്നിലെ കഥ

ശിവരാത്രിയ്ക്ക് പിന്നില്‍ ഒരുപാട് കഥകള്‍ ഉണ്ട്. അതില്‍ പ്രധാനം പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തുവെന്നതാണ്‌. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്‍റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാല്‍ വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം ശിവന്റെ കണ്‌ഠത്തിൽ ഉറയ്‌ക്കുകയും കഴുത്ത് നീല നിറമാവുകയും ചെയ്‌തു. അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുന്നത്. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് നമ്മള്‍ ശിവരാത്രിയായി ആചരിക്കുന്നത്.

പിതൃമോക്ഷം തേടി

പിതൃമോക്ഷം തേടി

പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്. പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങളാണ് ശിവരാത്രി ദിനത്തിൽ പിതൃദർപ്പണം നടത്തുന്നത്. ആലുവ മണപ്പുറത്താണ് കേരളത്തിൽ പ്രധാനമായും ബലിദർപ്പണ ചടങ്ങുകൾ നടക്കുന്നത്.

Recommended Video

cmsvideo
    കേരളത്തെ നശിപ്പിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് ബിജെപിക്കും കോണ്‍ഗ്രസിനും
    പ്രധാന പൂജകള്‍

    പ്രധാന പൂജകള്‍

    1. വിഘ്‌നേശ്വരബലി, സഞ്ജീവനിപൂജ ഇവ നടത്തിക്കുന്നത് സര്‍വ്വരോഗശാന്തി നല്‍കുന്നു.

    2. വിഘ്‌നേശ്വരബലി, അഘോരബലി ഇവ നടത്തിയാല്‍ കഠിനദോഷ ദുരിതങ്ങള്‍, ശത്രുതാ ദോഷങ്ങള്‍ ഇവ മാറുന്നതാണ്.
    3. സിദ്ധിവിനായകബലി, ചിന്താമണി പൂജ ഇവ നടത്തിയാല്‍ സകലാഭീഷ്ടസിദ്ധി ഫലം.
    4. മനസ്സിന്റെ ആഗ്രഹപ്രാപ്തി, വിവാഹ-ദാമ്പത്യ ഉന്നതി ഇവയ്ക്കായി ഉമാമഹേശ്വര പൂജ നടത്തുക.
    5. സകലവിധ സാമ്പത്തിക ഉയര്‍ച്ചയ്ക്കുമായി ചിദംബരപൂജ നടത്തുക.

    നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+