കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കഥ ആരുടേതായാലും മഹാഭാരതം സിനിമയാകും? അത് തന്റെ കടമയെന്ന് ഷെട്ടി...

Google Oneindia Malayalam News

അബുദാബി: എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മഹാഭാരതം എന്ന പേരായിരുന്നു അന്ന് സംഘപരിവാര്‍ അനുകൂലികള്‍ക്ക് പ്രശ്‌നമുണ്ടാക്കിയത്. പിന്നീട് ഇക്കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി.

മോഹന്‍ലാലിന്റെ രണ്ടാമൂഴം മുടങ്ങും; എംടി പിന്‍മാറി!! തിരക്കഥ ആവശ്യപ്പെട്ട് കോടതിയില്‍മോഹന്‍ലാലിന്റെ രണ്ടാമൂഴം മുടങ്ങും; എംടി പിന്‍മാറി!! തിരക്കഥ ആവശ്യപ്പെട്ട് കോടതിയില്‍

എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതുന്ന ചിത്രം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രവാസി വ്യവസായിയായ ബിആര്‍ ഷെട്ടി ആണ് സിനിമ നിര്‍മിക്കുന്നത്. ആയിരം കോടി രൂപ മുതല്‍ മുടക്കിയാണ് സിനിമ ഒരുക്കുന്നത്.

Randamoozham

എന്നാല്‍ സിനിമയില്‍ നിന്ന് എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങി എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നത്. എംടി വാസുദേവന്‍ നായര്‍ സിനിമയുടെ തിരക്കഥ തിരിച്ചുകിട്ടാന്‍ കോടതിയെ സമീപിക്കും എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

മോദി പിന്തുണച്ചിട്ടും ശശികല അടങ്ങുന്നില്ല..!! രണ്ടാമൂഴം മഹാഭാരതമെന്ന പേരിലിറങ്ങരുതെന്ന് വീണ്ടും..!!മോദി പിന്തുണച്ചിട്ടും ശശികല അടങ്ങുന്നില്ല..!! രണ്ടാമൂഴം മഹാഭാരതമെന്ന പേരിലിറങ്ങരുതെന്ന് വീണ്ടും..!!

എന്നാല്‍ ഇത്തരം ഒരു പ്രശ്‌നത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് നിര്‍മാതാവ് ബിആര്‍ ഷെട്ടി പ്രതികരിച്ചത്. തിരക്കഥ ആരുടേതാണ് എന്നതല്ല, മഹാഭാരതം സിനിമയാക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നാണ് ബിആര്‍ ഷെട്ടി അബുദാബിയില്‍ പ്രതികരിച്ചത്. മാതൃഭൂമിയോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തിരക്കഥയുടെ കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് നിര്‍ബന്ധം ഒന്നും ഇല്ലെന്നാണ് ഷെട്ടി വ്യക്തമാക്കുന്നത്. സിനിമ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ സിനിമയുമായി മുന്നോട്ടോ പോവുകയാണെന്നും ഷെട്ടി പറഞ്ഞു.

എംടി വാസുദേവന്‍ നായര്‍ പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയല്ല. സിനിമയിലെ പൊളിറ്റിക്‌സിനെ കുറിച്ചും തനിക്ക് അറിയില്ല. താന്‍ ഒരു സിനിമാക്കാരനും അല്ല. പക്ഷേ, മഹാഭാരതത്തെ സിനിമയിലൂടെ അവതരിപ്പിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്നും അതില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

എംടിയുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഒടിയന്റെ തിരക്കില്‍ ആയിരുന്നതിനാല്‍ സിനിമ സംബന്ധിച്ച കാര്യങ്ങളുടെ പുരോഗതി എംടിയെ നേരിട്ട് അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Mahabharata Movie will happen, says producer BR Shetty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X