Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടി ആനപ്രേമി വക മഹാഗണപതി ഹോമം

പാലക്കാട്: അരിക്കൊമ്പന്റെ ആരോഗ്യത്തിനായി പ്രത്യേക മഹാഗണപതി ഹോമം. ആനപ്രേമി സംഘത്തിലുള്ള വടക്കഞ്ചേരി സ്വദേശിനിയാണ് വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രത്തിൽ ഹോമം നടത്തിയത്. ആദ്യമായിട്ടാണ് ആനയ്ക്കായി ഇത്തരമൊരു അഷ്ട ദ്രവ്യ മഹാഗണപതി ഹോമം ക്ഷേത്രത്തിൽ നടത്തുന്നതെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

ആനയെ പല സ്ഥലങ്ങളിലേക്ക് മാറ്റുകയാണല്ലോ. മാത്രമല്ല അവന്റെ തുമ്പിക്കൈയ്ക്ക് മുറിവേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അവന്റെ ആരോഗ്യത്തിനായി വടക്കഞ്ചേരി സ്വദേശിനി ഹോമം നടത്തിയതെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. കർണാടകയിലാണ് ഇവർ താമസിക്കുന്നത്.അവരുടെ പേര് വിവരങ്ങള്‍ ക്ഷേത്ര ഭാരവാഹികൾ വെളിപ്പെടുത്തിയിട്ടില്ല.

arikompan-new

കഴിഞ്ഞ ദിവസം അരിക്കൊമ്പന് വേണ്ടി ആനപ്രേമി ശത്രുസംഹാര പൂജ നടത്തിയിരുന്നു. പന്തളം പുത്തന്‍കാവ് ക്ഷേത്രത്തിലായിരുന്നു പൂജ നടത്തിയത്. വഴിപാട് നടത്തിയതിന്റെ രസീതും പ്രസാദത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.അരികൊമ്പൻ്റെ നക്ഷത്രത്തിൻ്റെ സ്ഥാനത്ത് ഉത്രം എന്നാണ് ഉള്ളത്.

അതിനിടെ അരിക്കൊമ്പന് വേണ്ടി ആനപ്രേമികൾ തെരുവിൽ പ്രതിഷേധം നടത്തി. അരിക്കൊമ്പനൊപ്പം, അവന് സ്വന്തം ജന്മഭൂമി നൽകണം എന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+