Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് നടക്കുന്ന മഹര്‍ പരിപാടിക്ക് പ്രൗഡഗംഭീരമായ തുടക്കം; സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ പൊവ്വലില്‍ മഹബൂബെ മില്ലത്ത് ചാരിറ്റവില്‍ ട്രസ്റ്റിന്റെയും വൈറ്റ് മൂണിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന മഹര്‍ പരിപാടിക്ക് തുടക്കമായി. മത പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഉമ്മന്‍ ഖലീബ് മുഖ്യ പ്രഭാഷണം നടത്തി. പൊവ്വല്‍ ജുമാഅത്ത് ഇമാം അബ്ദുല്‍ അസീസ് ദാരിമി പൊന്‍ മല പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് ശേഷം ജില്ലയുടെ കിഴക്കന്‍ മേഖലയായ സംഘാടക സമിതി ട്രഷറര്‍എ ബി ആരിസ് പതാക ഉയര്‍ത്തി. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായി. വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്ക് വഹാബ് സാഹി ഉപഹാരം നല്‍കി ആദരിച്ചു.

Mahar Programe

ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിഎം എ ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറിഅസീസ് കടപ്പുറം, ട്രഷറര്‍ സഫറുള്ള ഹാജി പട്ടേല്‍, വൈസ് പ്രസിഡണ്ട് മുസ്ഥഫ തോരവളപ്പ്, സെക്രട്ടറി ഇക്ബാല്‍ മാളിക, ഉദുമ മണ്‍ഡലം പ്രസിഡണ്ട്അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, എന്‍ വൈ എല്‍ ജില്ലാ പ്രസിഡണ്ട്‌റഹിം ബെണ്ടിച്ചാല്‍, സെക്രട്ടറി സിദ്ധിഖ് ചെങ്കള, കാസര്‍കോഡ് മണ്ഡലം സെക്രട്ടറി മുനീര്‍ കണ്ടാളം, ശാഖ പ്രസിഡണ്ട് എം ഇ മുഹമ്മദ് കുഞ്ഞി, നൗഷാദ് പൊവ്വ ല്‍, പൊവ്വല്‍ ജമാഅത്ത് പ്രസിഡന്റ്് എം അബ്ദുല്ല കുഞ്ഞി ഹാജി, വൈറ്റ് മൂണ്‍ പ്രസിഡണ്ട് ഫൈസല്‍ നെല്ലിക്കാട്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബിസ്മില്ലഅബ്ദുല്‍ ഖാദര്‍, ജുനൈദ്, എസ്‌കെ ഇബ്രാഹിം, ഹമീദ് അക്കര, പിഎ ശരീഫ്, മഹര്‍ കമ്മിറ്റി കോഡിനേറ്റര്‍ നാസര്‍ എംപി തുടങ്ങിയവര്‍ സംബന്ധിച്ചു.

പതിനഞ്ചാം തിയ്യതി ഞാറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഐഎന്‍എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, പിബി അബുല്‍ റസാഖ് എംഎല്‍എ ,സയ്യിദ് അബ്ദുല്ല ബാഫകി തങ്ങള്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മുസ്ലിംലീഗ് ജില്ലാ ഗ്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെംബര്‍ സിഎച്ച് കുഞ്ഞമ്പു, തുടങ്ങി ജില്ലയിലെ ജനപ്രതിനിധികളും നേതാക്കളും സംബന്ധിക്കും.

അന്നേ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫസര്‍ ആലി കുട്ടി മുസ്ല്യാരുടെ കാര്‍മ്മികത്വത്തില്‍ മഹര്‍നിക്കാഹ് പരിപാടി നടക്കും. തുടര്‍ന്ന് ഇവര്‍ നക്ഷത്ര തുല്യര്‍ എന്ന വിഷയത്തെ ആസ്പതമാക്കി അബു ഷമീസ് ഖാന്‍ തൊടുപുഴ മുഖ്യ പ്രഭാഷണം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+