Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഹാരാജാസ് കോളേജില്‍ കൂട്ടത്തല്ല്: മൂന്ന് കെ എസ് യു പ്രവർത്തകർക്ക് പരിക്ക്, ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: മാഹാരാജാസ് കോളേജില്‍ എസ് എഫ് ഐ - കെ എസ് യു സംഘർഷം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കെ എസ്‍ യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് എഫ് ഐ പ്രവർത്തകർ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘർഷമുണ്ടായത്. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പട്ടിക ഉള്‍പ്പെടെ എടുത്ത ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ്‍ യുവിന് വേണ്ടി പ്രവര്‍ത്തിച്ചവരെയാണ് മര്‍ദിച്ചതെന്നും കെ എസ് യു നേതാക്കള്‍ ആരോപിക്കുന്നു. കെ എസ് യു പലസ്തീന്‍ അനുകൂല പരിപാടി നടത്തിയപ്പോള്‍ പലസ്തീന്‍ അനുകൂല പരിപാടി നടത്താന്‍ ഇവിടെ എസ് എഫ് ഐ ഉണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നു കെ എസ്‍ യു ആരോപിക്കുന്നു.

 sfi-ksu-maharajas

അതേസമയം, കെ എസ് യുവും എം എസ് എഫും ഫ്രട്ടേണിറ്റിയും ചേർന്ന് ക്യാമ്പസ്സിലെ യൂണിയൻ പരിപാടികളിൽ അടക്കം നിരന്തരമായി പ്രകോപനം ഉണ്ടാക്കുന്ന നില തുടർന്ന് കൊണ്ടിരിക്കുകയാണെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സജീവ ഫ്രട്ടേണിറ്റിപ്രവർത്തകനായ മൂന്നാം വർഷ അറബിക് വിദ്യാർത്ഥി ബിലാൽ ആദ്യമായല്ല ഇത്തരം പ്രകോപനപരമായ കാര്യങ്ങൾ ചെയ്യുന്നത്.

2023-24 ഇലക്ഷൻ കാലഘട്ടത്തിൽ എസ്എഫ്ഐ യുടെ ബാനറിന് മേൽ ബാനർ കെട്ടിക്കൊണ്ട് ചോദിക്കുന്ന സമയത്ത് തെറിവിളിക്കുന്ന നിലപാടും, നോമിനേഷൻ നൽകുന്ന സമയത്ത് അകാരണമായി പ്രകോപനം സൃഷ്ടിക്കുന്ന നിലയും, ഏറ്റവും ഒടുവിലായി സെം എക്സാം എഴുതി പോകുന്ന വഴിക്ക് എസ് എഫ് ഐ പ്രവർത്തകരെ തിരഞ്ഞുപിടിച്ചു മർദ്ധിക്കുകയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കേണ്ടിയും വന്നുവെന്നും സംഘടന ആരോപിക്കുന്നു

ഇത്തരത്തിൽ ആദ്യം മുതലേ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയും ഇതേ വിദ്യാർഥികളെ തന്നെ പിന്തുടർന്ന് ആക്രമിക്കുന്ന സ്ഥിതിയും ഉണ്ടായി. 13/01/2024ന് കോളേജ് സ്റ്റഡി ടൂറിനിടയിൽ ട്രെയിനിൽ അതിക്രമിച്ചു കയറി അദ്ധ്യാപകരുടെയും സഹവിദ്യാർത്ഥികളുടെയും മുന്നിൽ വെച്ച് മൂന്നാം വർഷ വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ സായൂജിനെ മർദിച്ചു. ഇതിന്റെ പേരിൽ അന്വേഷണ വിധേയമായി സസ്‌പെൻഡ് ആയ ഫ്രട്ടേർണിറ്റി പ്രവർത്തകനായ ബിലാൽ ക്യാമ്പസിൽ നില്കുന്നത് ചോദിച്ച വിദ്വേഷത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളായ അഭിമന്യു, അഭിജിത്ത് എന്നിവരെ അസഭ്യം പറയുകയും ചോദ്യം ചെയ്തതിൻ്റെ ഭാഗമായി മൂന്നാം വർഷ പ്രതിനിധി കൂടിയായ അഫ്ഹാം കൂടി ഉൾപ്പെട്ടുകൊണ്ട് ഈ വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുന്ന സ്ഥിതിയുണ്ടായി.

ഈ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കെ ക്യാമ്പസ്സിലെ സമാധാന അന്തരീക്ഷം വീണ്ടും തകർക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിയും കെ എസ് യു പ്രവർത്തകനുമായ ലല്ലു മാരകയുധങ്ങൾ ഉപയോഗിച്ചുകൊണ്ട് യൂണിയൻ അംഗങ്ങൾക്കും എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ വീശുകയും യൂണിറ്റ് വൈസ് പ്രസിഡന്റും മൂന്നാം വർഷ വിദ്യാർത്ഥിനി കൂടിയായ ശ്രീലക്ഷ്മിയ്ക്ക് നേരെ അസഭ്യം പറയുകയും സെന്ററിൽ അത്രയും വിദ്യാർഥികൾ കൂടി നിൽക്കെ 'പുലയാടി മക്കളെ' എന്ന് ആക്രോശിക്കുകയും ചെയ്തു.

നിരന്തരമായി ഇത്തരത്തിൽ ക്യാമ്പസ്സിൽ സമാധാനന്തരീക്ഷം നശിപ്പിക്കുന്നതിനായി ഇക്കൂട്ടർ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പ്രകോപനം ഉണ്ടാകുകയും സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. പൊതുവിദ്യാർഥികൾ ഇക്കൂട്ടരേ തിരിച്ചറിയുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യണമെന്നും എസ് എഫ് ഐ മഹാരാജാസ് കോളേജ് യൂണിയന്‍ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+