Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാർത്ഥി സംഘർഷം: മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയിയെ സ്ഥലംമാറ്റി

കൊച്ചി: മഹാരാജാസ് കേളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠഠ​ ഗവ. സംസ്കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഹാരാജാസ് കേളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപർശയിന്മേലാണ് നടപടി.

ബുധനാഴ്ച രാത്രിയിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് വെട്ടേറ്റിരുന്നു. ബി എ ഹിസ്റ്ററി മൂന്നാം വർഷ വിദ്യാർത്ഥി കാസർ​ഗോഡ് മഞ്ചേശ്വരം അങ്ങാടിമു​ഗൾ പറളദം വീട്ടിൽ പി എ അബ്ദു നാസറി (21) നാണ് വെട്ടേറ്റത്. വയറിനുമ കൈകാലുകൾക്കും സാരമയി പരിക്കേഖ്ഖ അബ്ദുൾ നാസറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

maharajas

വിദ്യാർത്ഥി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോളേജും കോളേജ് ഹോസ്റ്റലുകളും അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. ഒരാഴ്ചയായി കോളേജിൽ സംഘർഷമാണ്. അടുത്തിടെ ടൂറിസം ക്ലബ് അം​ഗങ്ങളുടെ വിനോദയാത്രക്കിടെ ഒരു സംഘം ട്രെയിനിൽ കയറി ആക്രമിച്ചതാണ് സംഘർഷങ്ങളുടെ തുടക്കം. തുടർന്ന് തിങ്കളാഴ്ച വൈകീട്ട് കോളേജിൽ എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘടനത്തിൽ മൂന്ന് കെ എസ് യു പ്രവർത്തകർക്കും ഒരു എസ് എഫ് ഐ പ്രവർത്തകനും പരിക്കേറ്റിരുന്നു.

സംഘർഷവുമായി ബന്ധപ്പെട്ട് നടപടി എടുക്കാൻ ആവശ്യപ്പെട്ട് അറബിക് വിഭാ​ഗം അസി . പ്രൊഫസർ ഡോ എം കെ നിസാമുദ്ദീൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു, ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ അക്രമണം ഉണ്ടായതെുന്നാണ് പറയുന്നത്. അറബിക് മൂന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ അക്രമിച്ചത്. അധ്യാപകനെ അക്രമച്ചതിനെതിരെ എസ് എഫ് ഐ പ്രതിഷേധവുമായി രം​ഗത്ത് എത്തി. ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാത്രി വധശ്രമം വരെ എത്തയി സംഭവങ്ങൾ ഉണ്ടായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+