പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവം;എസ്എഫ്‌ഐക്കാര്‍ മാത്രമല്ല, അധ്യാപകര്‍ക്കും പങ്കെന്ന്...
വെള്ളിയാഴ്ച ചേരുന്ന ഗവേണിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.
കൊച്ചി: മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്. കോളേജ് അന്വേഷണ കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവ സമയത്ത് ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട കോളേജിലെ അധ്യാപകരും സ്ഥലത്തുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.
കസേര കത്തിച്ച സംഭവത്തില്‍ പത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്നും, ഇടത് അധ്യാപക സംഘടനയുടെ ഭാരവാഹി അവിടെയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്എഫ്‌ഐ ഇത്തരത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിക്കുമെന്ന വിവരം ഈ അധ്യാപകര്‍ക്ക് അറിമായിരുന്നു. അന്വേഷണ കൗണ്‍സില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ചേരുന്ന കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പല്‍ സദാചാര പോലീസായി പ്രവര്‍ത്തിക്കുന്ന എന്നാരോപിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രണ്ട് മാസം മുന്‍പ് പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്ന സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. ഇടത് അധ്യാപക സംഘടനയും എസ്എഫ്‌ഐയുടെ നടപടിയെ എതിര്‍ക്കുകയും പ്രിന്‍സിപ്പലിനെ പിന്തുണയ്്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കസേര കത്തിച്ച സംഭവത്തില്‍ ഉത്തരവാദിത്വമില്ലെന്നായിരുന്നു എസ്എഫ്‌ഐ പ്രതികരിച്ചത്.












Click it and Unblock the Notifications