Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാജാസിലേത് അശ്ലീല ചുവരെഴുത്തുകളെന്ന് പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു...

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ മുതല്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു.

കൊച്ചി: മഹാരാജാസിലെ വിദ്യാര്‍ത്ഥികളുടെ ചുവരെഴുത്ത് മത സ്പര്‍ധയുണ്ടാക്കുന്നതും, അശ്ലീലച്ചുവയുള്ളതാണെന്നും, അതിനാലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പ്രിന്‍സിപ്പല്‍. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍ എല്‍ ബീനയാണ് പോലീസില്‍ പരാതി നല്‍കിയ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, കോളേജിലെ ചുവരെഴുത്തിന്റെ പേരില്‍ റിമാന്‍ഡിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായ അന്‍പതിനായിരം രൂപ കെട്ടിവെച്ചതോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ മുതല്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു.

പരാതി നല്‍കിയതില്‍ തെറ്റില്ലെന്ന് പ്രിന്‍സിപ്പല്‍

പരാതി നല്‍കിയതില്‍ തെറ്റില്ലെന്ന് പ്രിന്‍സിപ്പല്‍

മത വിദ്വേഷം വളര്‍ത്തുന്നതും അശ്ലീല പരാമര്‍ശമുള്ളതുമായ പദങ്ങളാണ് ചുവരെഴുത്തിലുള്ളതെന്നാണ് പ്രിന്‍സിപ്പലിന്റെ അഭിപ്രായം. പോലീസില്‍ പരാതി നല്‍കിയതില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീന പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട ഉപരോധം

മണിക്കൂറുകള്‍ നീണ്ട ഉപരോധം

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 21 ബുധനാഴ്ച രാവിലെ മുതല്‍ എസ്എഫ്‌ഐയുടെ നേത്യത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. പോലീസെത്തി വിദ്യാര്‍ത്ഥി നേതാക്കളുമായ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ ഉപരോധം അവസാനിപ്പിച്ചത്.

പിന്നീട് വിഷയം ഏറ്റെടുത്തു

പിന്നീട് വിഷയം ഏറ്റെടുത്തു

ചുവരെഴുത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളും കോളേജിലെ എസ്എഫ്‌ഐ നേതൃത്വവും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിഷയം ഏറ്റെടുക്കാന്‍ ആദ്യം എസ്എഫ്‌ഐ തയ്യാറായിരുന്നില്ല. അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് എസ്എഫ്ആ നേതാക്കള്‍ അഭിപ്രായം പറയുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയം വിവാദമായതോടെയാണ് ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ പേരില്‍ എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ജാമ്യത്തുക കെട്ടിവെച്ചു

ജാമ്യത്തുക കെട്ടിവെച്ചു

ജാമ്യത്തുകയായ അന്‍പതിനായിരം രൂപ കെട്ടിവെച്ചതിന് ശേഷമാണ് റിമാന്‍ഡിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+