കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും ശിവസേനയും രണ്ട് വഴിക്ക്; മഹാരാഷ്ട്രയില്‍ അവസരം മുതലെടുക്കാനൊരുങ്ങി കോണ്‍ഗ്രസ് സഖ്യം

Google Oneindia Malayalam News

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്കുള്ളില്‍ വിള്ളല്‍ ശക്തമാവുന്നു. ശിവസേനയുമായി സീറ്റ് ധാരണയിലെത്താല്‍ സംസ്ഥാനത്ത് ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. 288 നിയമസഭാ സീറ്റുകളില്‍ നേര്‍പകുതിയായ 144 സീറ്റുകളാണ് ബിജെപിയോട് ശിവസേന ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ല.

106 സീറ്റുകള്‍ നല്‍കാമെന്നാണ് ബിജെപി നിലപാട്. എന്നാല്‍ കുറഞ്ഞത് 120 സീറ്റുകളെങ്കിലും കിട്ടിയാലെ സഖ്യം സാധ്യമാകുമെന്നാണ് ശിവസേന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ ബിജെപിയും ശിവസേനയും ധാരണയുണ്ടായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതോടെ ബിജെപി ഈ ധാരണ തള്ളുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റിലും ശിവസേന 23 സീറ്റിലുമായിരുന്നു മഹാരാഷ്ട്രയില്‍ മത്സരിച്ചത്. ഇതില്‍ 23 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ ശിവസേനയും വിജയിച്ചു. ഇതോടെ തന്നെ നിയമസഭ തിരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകളില്‍ മത്സരമെന്ന ധാരണ ബിജെപി തള്ളിയിരുന്നു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

ചര്‍ച്ച പരാജയപ്പെട്ടാല്‍ ഒറ്റക്ക്

ചര്‍ച്ച പരാജയപ്പെട്ടാല്‍ ഒറ്റക്ക്

ബിജെപിയുമായുള്ള സീറ്റ് ചര്‍ച്ച പരാജയപ്പെട്ടാല്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുവാന്‍ നേതാക്കളോട് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 15 ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറയുടെ വസതിയായ മാതോശ്രീയില്‍ നടന്ന മുതിര്‍ന്ന നേതാക്കളുടെ യോഗം ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആവശ്യം മുമ്പോട്ട് വെയ്ക്കുകയായിരുന്നു.

നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്

നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്

ശിവസേന ഒറ്റക്ക് മത്സരിക്കുന്ന അവസ്ഥയുണ്ടായാള്‍ ആ സാഹചര്യം മുതലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്‍റെ ശ്രമം. അവസാന നിമിഷങ്ങളില്‍ ബിജെപിയുമായി സീറ്റ് ധാരണയിലെത്താന്‍ കഴിഞ്ഞാലും ഇപ്പോഴത്തെ തര്‍ക്കങ്ങളില്‍ പെട്ട് ശിവസേനയ്ക്ക് ബിജെപി പ്രവര്‍ത്തകരുമായുള്ള സഹകരണം ശ്രമകരമാവുമെന്നാണ് കോണ്‍ഗ്രസ് സഖ്യം കരുതുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസമാണ് ബിജെപിക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയായി മാറുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ തനിച്ച് നിന്ന് പോരാടണമെന്നാണ് ബിജെപിക്കുള്ളിലെ വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. ബിജെപിയുടെ കരുത്തിലാണ് ശിവസേന നില്‍ക്കുന്നത് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

122 സീറ്റുകള്‍

122 സീറ്റുകള്‍

2014 ല്‍ ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് മഹാരാഷ്ട്രയില്‍ 122 സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു. അന്നത്തേതിനേക്കാള്‍ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. തനിച്ച് മത്സരിച്ചാലും ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

 നിതീഷിനെ വെട്ടി ബിഹാര്‍ പിടിക്കാന്‍ ബിജെപി; ജെഡിയു മുന്നണിക്ക് പുറത്തേക്ക്, പ്രതിപക്ഷത്തും പ്രതീക്ഷ നിതീഷിനെ വെട്ടി ബിഹാര്‍ പിടിക്കാന്‍ ബിജെപി; ജെഡിയു മുന്നണിക്ക് പുറത്തേക്ക്, പ്രതിപക്ഷത്തും പ്രതീക്ഷ

 ആര്‍എസ്എസ് ഇല്ലെങ്കില്‍ ഹിന്ദുസ്ഥാന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് സതീഷ് പൂനിയ ആര്‍എസ്എസ് ഇല്ലെങ്കില്‍ ഹിന്ദുസ്ഥാന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് സതീഷ് പൂനിയ

English summary
Maharashtra assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X