കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടന്‍മാരേ... നിരോധിച്ചത് പോത്തല്ല, മൂരി!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചപ്പോള്‍ പ്രതിഷേധം ആളിക്കത്തിയത് ഇങ്ങ് കേരളത്തിലാണെന്ന് തോന്നുന്നു. ഫേസ്ബുക്ക് തുറന്നാല്‍ ബീഫ് നിരോധനത്തിനെതിരെയുള്ള പോസ്റ്റുകള്‍ മാത്രമേ ഉള്ളൂ.

എന്നാല്‍ ചുംബന സമരത്തിന്റെ കാര്യം പറഞ്ഞതുപോലെയാണ് ഈ ബീഫ് നിരോധനവും. എതിര്‍ത്ത് രംഗത്ത് വരുന്ന മിക്കവര്‍ക്കും സംഭവത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയിട്ടില്ല.

മഹാരാഷ്ട്ര അമിനല്‍ പ്രിസര്‍വേഷന്‍ (അന്റ്‌മെന്റ്) ആക്ട് പ്രകാരം പശു, കാള, പശുക്കുട്ടി, കാളക്കുട്ടി(മൂരി) എന്നിവയെ അറക്കുന്നതും അവയുടെ മാംസം വില്‍ക്കുന്നതും മാത്രമാണ് നിരോധിച്ചിട്ടുള്ളത്. പോത്തിന് നിരോധനം ഒന്നും ഇല്ല. എന്നാല്‍ ഫേസ്ബുക്കില്‍ പലരും പോത്തിറച്ചി നിരോധിച്ചു എന്ന രീതിയിലാണ് പ്രതികരിക്കുന്നത്.

ബീഫ് എന്ന് പറഞ്ഞാല്‍

ബീഫ് എന്ന് പറഞ്ഞാല്‍

ബീഫ് എന്ന് പറഞ്ഞാല്‍ പൊതുവേ മലബാറുകാര്‍ക്കെല്ലാം പോത്താണ്. എന്നാല്‍ കേരളത്തിന് പുറത്ത് പോയാല്‍ സംഗതി അങ്ങനെയല്ല.

പോത്തല്ല, കാള

പോത്തല്ല, കാള

ബീഫ് എന്ന് പറഞ്ഞാല്‍ മഹാരാഷ്ട്രയില്‍ കാള, പശു, മൂരി ഇറച്ചിയാണ്. പോത്തിറച്ചിയല്ല.

സമരം ചെയ്തിട്ട് കാര്യമില്ല

സമരം ചെയ്തിട്ട് കാര്യമില്ല

പശുവിനും കാളക്കും വേണ്ടി ഉണ്ടാക്കിയ നിയമം കണ്ട് പോത്തുകള്‍ സമരം ചെയ്തിട്ട കാര്യമില്ല.

അത് പോത്തല്ല സാര്‍

അത് പോത്തല്ല സാര്‍

മഹാരാഷ്ട്രയില്‍ നിരോധിച്ചത് പോത്തിറച്ചിയല്ല. അതുകൊണ്ട് നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കണ്ട.

പോത്ത് കറി കഴിക്കാം

പോത്ത് കറി കഴിക്കാം

മഹാരാഷ്ട്രയില്‍ പോയാല്‍ നിങ്ങള്‍ക്ക് നല്ല പോത്തിറച്ചി വരട്ടിയത് കഴിക്കാം. ആരും അറസ്റ്റ് ചെയ്യില്ല.

പേടിക്കണ്ട

പേടിക്കണ്ട

പൊറോട്ട അനാഥയാകും എന്ന ഭയം വേണ്ട. കാളയിറച്ചിക്ക് പകരം പോത്തിറച്ചി കൂട്ടി കഴിക്കാം.

അങ്ങോട്ട് പോയാല്‍ പണി പാളും

അങ്ങോട്ട് പോയാല്‍ പണി പാളും

ബീഫി നിരോധിച്ചു എന്ന് കേട്ട് കേരളത്തിലെ പോത്തുകള്‍ അങ്ങോട്ട് പലായനം ചെയ്താല്‍ പണി പാളും. ഇപ്പോള്‍ അവിടെ പോത്തിറച്ചിക്കാണ് ഡിമാന്റ്.

ഈ സിഹത്തിന് ജയിലില്‍ കിടക്കേണ്ടി വരില്ല

ഈ സിഹത്തിന് ജയിലില്‍ കിടക്കേണ്ടി വരില്ല

പോത്തിനെ തിന്നതിന്‍റെ പേരില്‍ ഈ സിംഹത്തിന് എന്തായാലും ജയിലില്‍ കിടക്കേണ്ടി വരില്ല.

English summary
Maharashtra banned only beef, but not Buffalo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X