കേരളത്തിന് വേണ്ടി കോടികൾ വാരിയെറിഞ്ഞ് ബിജെപി സർക്കാരുകൾ.. മഹാരാഷ്ട്ര 20 കോടി
കോഴിക്കോട്: കലിതുള്ളിപ്പെയ്ത മഴയില്‍ കേരളമൊന്നാകെ മുങ്ങിത്താണിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ആവശ്യപ്പെട്ട സഹായത്തിന്റെ പകുതി പോലും നല്‍കാനോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യം മുഴുവന്‍ കേരളത്തെ കൈപിടിച്ച് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കടുത്ത അവഗണനയാണ് നല്‍കുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാലാ പേര് ദോഷം മാറ്റിയിരിക്കുകയാണ് ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്രയും ബീഹാറും.
ബിജെപി സഖ്യസര്‍ക്കാര്‍ ഭരിക്കുന്ന ബീഹാര്‍ പത്ത് കോടി രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ എല്ലാ സഹായവും കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നു.

ഒരു പടി കൂടി മുന്നിട്ട് നില്‍ക്കുന്നു ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായിരിക്കുന്ന മഹാരാഷ്ട്ര. 20 കോടി രൂപയാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തരമായി സംഭാവന നല്‍കുക. മറ്റൊരു ബിജെപി സര്‍ക്കാരായ ജാര്‍ഖണ്ഡ് കേരളത്തിന് നല്‍കുക 5 കോടിയാണ്. മുഖ്യമന്ത്രി രഘുബര്‍ ദാസാണ് സഹായപ്രഖ്യാപനം നടത്തിയിരിക്കുന്നത്. തമിഴ്‌നാട്, പഞ്ചാബ്, ദില്ലി, തെലങ്കാന, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി, കര്‍ണാടക, ഒഡിഷ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ കേരളത്തിന് ധനസഹായവുമായി എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications