തന്റെ ജീവിതത്തില്‍ ഇത്രയും നല്ലെരു സുഹൃത്ത് ഉണ്ടായിരുന്നോയെന്നത് സംശയമാണ്: കെ ശങ്കര നാരായണന്‍
കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കര നാരായണന്‍.
തന്റെ ജീവിതത്തില്‍ എംപി വീരേന്ദ്രകുമാറിനോളം മികച്ചൊരു സുഹൃത്ത് ഉണ്ടായിട്ടിണ്ടോയെന്ന് സംശയമാണെന്ന കെ ശങ്കര നാരായണന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചിരുന്നുവെന്നും 50 വര്‍ഷത്തോളം അടുപ്പം വീരേന്ദ്ര കുമാറുമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോടും വയനാടും പോകുമ്പോള്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിലും വലിയൊരു നഷ്ടം തനിക്കുണ്ടായിരിട്ടില്ലെന്നും ശങ്കര നാരായണന്‍ പറഞ്ഞു.
വീരേന്ദ്രകുമാറുമായി എതിര്‍പ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ അകല്‍ച്ചകളൊന്നും അദ്ദേഹ്‌ത്തെ ബാധിച്ചിരുന്നില്ല. താന്‍ ഗവര്‍ണറായിരിക്കുമ്പോള്‍ അദ്ദേഹം മഹാരാഷ്ട്രയില്‍ വന്നാല്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കും. എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു. എല്ലാവരോടും വളരെ സ്‌നേഹത്തോടെ പെരുമാറാനുള്ള വീരേന്ദ്രകുമാറിന്റെ കഴിവ് ദെവം മറ്റാര്‍ക്കും നല്‍കണമെന്നില്ലെന്നും കെ ശങ്കര നാരായണന്‍ പറഞ്ഞു.
എം പി വീരേന്ദ്രകുമാറിന്റെ വേര്‍പാടാ ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും വീരേന്ദ്ര കുമാറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. എപ്പോഴും ഏറ്റവും അടുത്ത ഒരാളോട് എന്നത് പോലെ സ്നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തി ആയിരുന്നു വീരേന്ദ്ര കുമാറെന്ന് മോഹന്‍ലാല്‍ ഓര്‍ത്തെടുക്കുന്നു.വീരേന്ദ്ര കുമാര്‍ തന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നുവെന്ന് മമ്മൂട്ടി അനുസ്മരിച്ചു.
Recommended Video
ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു വീരേന്ദ്ര കുമാറിന്റ അന്ത്യം. നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണിദ്ദേഹം.












Click it and Unblock the Notifications