Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബരി കേസില്‍ വിധി പറഞ്ഞ ജഡ്ജി ആന്ധ്രാ ഗവർണ്ണർ: 12 സംസ്ഥാനങ്ങളില്‍ പുതിയ ഗവർണ്ണർമാർ

നിരവധി ഗവർണർമാർക്ക് വിവിധ സംസ്ഥാനങ്ങളുടെ ചുമതല മാറ്റി നൽകി

 koshiyar

ന്യൂഡൽഹി: മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ച് രാഷ്ട്രപതി. ബാബരി മസ്ജിദ് കേസില്‍ ഉള്‍പ്പടെ സുപ്രധാന വിധി പുറപ്പെടുവിച്ച വ്യക്തിയാണ് അബ്ദുള്‍ നസീർ. സംസ്ഥാനങ്ങളിലെ 12 ഗവർണർമാരുടെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഒരു ലഫ്റ്റനന്റ് ഗവർണറുടെയും നിയമനത്തിനുമുള്ള അംഗീകാരമാണ് രാഷ്ട്രപതി ഭവൻ നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തുള്ള ഭഗത് സിംഗ് കോഷിയാരിയുടെയും ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണറായി രാധാകൃഷ്ണൻ മാത്തൂരിന്റെയും രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതായും രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഛത്രപതി ശിവജിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷത്തിന്റെ വിമർശനം നേരിടുന്ന കോഷിയാരി, കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ സ്ഥാനമൊഴിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞിരുന്നു. ജാർഖണ്ഡ് ഗവർണറായിരുന്ന രമേഷ് ബൈസിനെയാണ് മഹാരാഷ്ട്ര ഗവർണറായി നിയമിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശ് ഗവർണറായ ബ്രിഗേഡിയർ (ഡോ.) ബി ഡി മിശ്രയെയാണ് ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചിരിക്കുന്നത്.

 bais

ജനറൽ കൈവല്യ ത്രിവിക്രം പർനായിക്ക്, പി വി എസ് എം, യു വൈ എസ് എം, വൈ എസ് എം (റിട്ടയേഡ്) എന്നിവരെ അരുണാചൽ പ്രദേശ് ഗവർണറായും ലക്ഷ്മൺ പ്രസാദ് ആചാര്യയെ സിക്കിം ഗവർണറായും സിപി രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായും ശിവ് പ്രതാപ് ശുക്ലയെ ഹിമാചൽ പ്രദേശ് ഗവർണറായും, ഗുലാബ് ചന്ദ് കടാരിയയെ അസം ഗവർണറായും നിയമിച്ചതായും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇവരെ കൂടാതെ നിരവധി ഗവർണർമാർക്ക് വിവിധ സംസ്ഥാനങ്ങളുടെ ചുമതല മാറ്റി നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഗവർണറായിരുന്ന ബിശ്വഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഢ് ഗവർണറായിട്ടാണ് മാറ്റി നിയമിച്ചിരിക്കുന്നത്. ഛത്തീസ്ഗഢ് ഗവർണറായിരുന്ന സുശ്രീ അനുസൂയ യുക്യെ മണിപ്പൂർ ഗവർണറായി നിയമിച്ചു. മണിപ്പൂർ ഗവർണർ ലാ ഗണേശനെ നാഗാലാൻഡിന്റെ ഗവർണറായും നിയമിച്ചു. ബീഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയ ഗവർണറായും ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ ബീഹാറിന്റെ ഗവർണറായും നിയമിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു.

"മേൽപ്പറഞ്ഞ നിയമനങ്ങൾ അവർ അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും," എന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+