Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള വിദ്യാഭ്യാസ മാതൃക പഠിക്കാൻ മഹാരാഷ്ട്ര മന്ത്രിയും സംഘവും തലസ്ഥാനത്ത്

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി. ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി.

Maharashtra minister and team visits Trivandrum

കേരള മോഡൽ വിദ്യാഭ്യാസവും അതിന്റെ ഭരണപരമായ വിവരങ്ങളും സംബന്ധിച്ച ആശയവിനിമയമാണ് നടന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജവും അതിന്റെ തുടർച്ചയായ വിദ്യാകിരണം പദ്ധതിയും അതിന്റെ ഗുണഫലങ്ങളും ചർച്ചയായി. പൊതു വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന നവീന ആശയങ്ങളും പദ്ധതികളും വിശദമാക്കിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

അതേസമയം പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകയാണ് കേരളം നടപ്പാക്കുന്നതെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപ് കേസർക്കാർ പറഞ്ഞു. കേരളം ജൂൺ ഒന്നിന് നടത്തി വരുന്ന പ്രവേശനോത്സവം മഹാരാഷ്ട്രയിലും അടുത്ത വർഷം മുതൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തി വരുന്ന കലാ കായിക ശാസ്ത്ര മേളകളും മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ് , സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ , എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ, എസ് ഐ ഇ ടി ഡയറക്ടർ ബി. അബുരാജ്, സ്കോൾ കേരള വൈ. ചെയർമാൻ ഡോ.പി. പ്രമോദ് , തുടങ്ങി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ തലങ്ങളിലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+