Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാരയാകും', പരിഹസിച്ച് എൻസിപി മന്ത്രി

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രി. എന്‍സിപിയുടെ ഛഗന്‍ ഭുജല്‍ ആണ് ബിജെപിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേരുകയാണ് എങ്കില്‍ മയക്കുമരുന്ന് പഞ്ചസാരയാകും എന്നാണ് ഛഗന്‍ ഭുജലിന്റെ പരിഹാസം.

ഗുജറാത്തിലെ മുദ്ര തുറമുഖത്ത് നിന്നും മയക്കുമരുന്നിന്റെ വമ്പന്‍ ശേഖരമാണ് പിടികൂടിയത്. ആ കേസ് അന്വേഷിക്കുന്നതിന് പകരം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഷാരൂഖ് ഖാനെ വേട്ടയാടുകയാണ് എന്നും ഛഗന്‍ ഭുജല്‍ ആരോപിച്ചു. ആഢംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിക്കിടെയാണ് ഷാരൂഖ് ഖാന്റെ മകന്‍ അടക്കമുളളവരെ എന്‍സിബി പിടികൂടിയത്.

77

ഒക്ടോബര്‍ 30 വരെ മുംബൈയിലെ പ്രത്യേക കോടതി ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് ആര്യനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആര്യന്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും കോടതി ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജാമ്യത്തിനായി ആര്യന്‍ ഖാന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 26ന് ആര്യന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.

ഒരു രക്ഷയുമില്ലല്ലോ.. പച്ച സാരിയിൽ അതിസുന്ദരിയായി പൂർണിമ, ചിത്രങ്ങൾ വൈറൽ

ആര്യന്റേതായി പുറത്ത് വന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്. വാട്‌സ്ആപ്പ് ചാറ്റുകള്‍ പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നത് ആര്യന്‍ ഖാന് നിരന്തരമായി മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയാല്‍ ആര്യന്‍ ഖാന്‍ അത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ആര്യന്‍ ഖാനും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധമുണ്ടായിരുന്നു എന്നതും വ്യക്തമാണെന്നും കോടതി പറഞ്ഞു. ആര്യന്‍ ഖാനൊപ്പം പിടിയിലായ മോഡല്‍ മുണ്‍മുണ്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ എത്തി മകനെ കണ്ടിരുന്നു. അതേ ദിവസം തന്നെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സംഘം ഷാരൂഖ് ഖാന്റെ വീടായ മന്നത്തിലുമെത്തി. എന്നാല്‍ അതൊരു റെയ്ഡ് ആയിരുന്നില്ലെന്നാണ് എന്‍സിബി പറയുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയേയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനും അനന്യയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട സംസാരം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+