ഓപ്പറേഷന് സിന്ദൂറിനെതിരേ പോസ്റ്റ്; മഹാരാഷ്ട്ര പൊലീസ് കൊച്ചിയില്‍: അറസ്റ്റിലായ റിജാസിന്റെ വീട്ടില്‍ പരിശോധന
കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സൈനിക നടപടിയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്. ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളോ രാജ്യതാല്പര്യത്തിനെതിരേയുള്ള ഉള്ളടക്കങ്ങളോ പോസ്റ്റ് ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ച യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിക്കെട്ടിയിരുന്നു.
ഓപ്പറേഷന് സിന്ദൂറിനെതിരേ സമൂഹ മാധ്യമത്തില്‍ ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് മുംബൈയിലെ 40 കാരിയായ ബ്യൂട്ടീഷ്യനെതിരെ ഇന്ന് പൊലീസ് കേസെടുത്തിരുന്നു. ഓപ്പറേഷന് സിന്ദൂറിനെതിരേ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് ഒരു മലയാളി യുവാവും മഹാരാഷ്ട്രയില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

മലയാളിയായ റിജാസിനെയും സുഹൃത്തിനെയും മെയ് 10-ന് നാഗ്പൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയച്ചെങ്കിലും റിജാസ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. റിജാസിനെതിരേ നിയമനടപടികള്‍ കടുപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് റിജാസ്. കേരള സര്‍വകലാശാലയിലാണ് റിജാസ് പഠിച്ചത്.
ഞായറാഴ്ച രാത്രി റിജാസിന്റെ കൊച്ചിയില്‍ വീട്ടില്‍ മഹാരാഷ്ട്ര പൊലീസും അവിടുത്തെ ഭീകരവിരുദ്ധ സേനയും കേരള പൊലീസും സംയുക്ത പരിശോധന നടത്തി. വീട്ടില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചു. പെന്‍ ഡ്രൈവുകളും ഫോണും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. റിജാസിന്റെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താനാണ് മഹാരാഷ്ട്ര പോലീസിന്റെ നീക്കം. പൊലീസ് സംഘം കൊച്ചിയില്‍ തന്നെ തുടരുകയാണ്.
രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം റിജാസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിക്കാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. കൊച്ചിയുടെ ഹൃദയഭാഗമായ പനമ്പിള്ളി നഗറിലാണ് ഇത് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യം പൊലീസ് അറിയുകയും റിജാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചിട്ടുണ്ട്.
റിജാസിന്റെ അടുത്ത ബന്ധങ്ങളും ഫോണ്‍ കോളുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സമൂഹ മാധ്യമത്തിലെ ഇടപെടലുകളും വിശദമായി പരിശോധിച്ച് കൂടുതല്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത്.
കേരളം ആസ്ഥാനമായുള്ള വാര്‍ത്താ പ്ലാറ്റ്ഫോമായ മക്തൂബിലും കൗണ്ടര്‍ കറന്റ്സിലും എഴുതുന്നയാളാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ എഫ്ഐആറാണിതെന്നും പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ റിജാസിനെ മെയ് 13 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തില്‍ ഇത്തരം സംശയാസ്പദമായ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ റിജാസിനെതിരേ നിയമക്കുരുക്ക് മുറുകുമെന്നാണ് സൂചന.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications