Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിക്ക് അധികാരത്തിന്റേയും പണക്കൊഴുപ്പിന്റേയും ലഹരി';ആഞ്ഞടിച്ച് കൊടിക്കുന്നിൽ

മുംബൈ; മഹാരാഷ്ട്രയിലെ 'കുതിരക്കച്ചവട' നീക്കത്തിൽ ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. രാഷ്ട്രീയ മൂല്യങ്ങളെ എന്നോ പണയം വെച്ച ബി ജെ പിക്ക് അധികാരത്തിൻ്റെയും പണക്കൊഴുപ്പിൻ്റെയും ലഹരിയാണെന്ന് കൊടിക്കുന്നിൽ വിമർശിച്ചു. 2014 ൽ മോദി സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ ബിജെപി നടത്തിവന്ന അട്ടിമറി ശ്രമങ്ങൾ ഓരോന്നും ഇന്ത്യൻ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള സംഘ്പരിവാർ അജണ്ടയാണ്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ സഹികെട്ട ജനങ്ങൾ ബിജെപിയെ തൂത്തെറിയുന്ന ദിനം വിദൂരമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 kodikunnil-suresh--1-7

മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാടി സഖ്യ സർക്കാരിനെ തകർക്കാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ട ബിജെപി, ശിവസേനയെ പിളർത്താനുള്ള ഗൂഢനീക്കം അഴിമതിയുടെയും അവിഹിത സമ്പത്തിൻ്റെയും കറ പുരണ്ട എക്നാഥ് ഷിണ്ടെയെ പോലെയുള്ളവരെ ഭീഷണിപ്പെടുത്തിയും സമ്മർദത്തിൽ പെടുത്തിയും നേടാൻ ശ്രമിക്കുന്നത് ലജ്ജാകരമായ പ്രവർത്തിയാണ്.എന്നാൽ രാഷ്ട്രീയ മൂല്യങ്ങളെ എന്നോ പണയം വെച്ച ബിജെപിക്ക് അധികാരത്തിൻ്റെയും പണക്കൊഴുപ്പിൻ്റെയും ലഹരിയാണ്.

ബിജെപിയുടെ ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന് വഴങ്ങാത്തത് കൊണ്ട് ബിജെപി ശിവസേന സഖ്യം വിട്ടു പുറത്തുവന്ന ഉദ്ധവ് താക്കറെ കോൺഗ്രസ്സ് എൻസിപി ജനാധിപത്യ മതേതര മുന്നണിയുടെ ഭാഗമായതോടെ അടി തെറ്റിയ ദേവേന്ദ്ര ഫഡ്‌നവിസ് അടിക്കടി നടത്തുന്ന അട്ടിമറി ശ്രമങ്ങൾ ജനങ്ങൾ കാണുകയാണ്. ഇനിയും ബിജെപിയിൽ ഭരണ ഘടനയെ മാനിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഓപ്പറേഷൻ താമരയ്ക്കെതിരെ ശബ്ദമുയർത്താൻ മുതിരണം.

2014 ൽ മോദി സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ അവർ നടത്തിവന്ന അട്ടിമറി ശ്രമങ്ങൾ ഓരോന്നും ഇന്ത്യൻ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള സംഘ്പരിവാർ അജണ്ടയാണ്, ഇത്തരത്തിൽ മുന്നോട്ടുപോയാൽ സഹികെട്ട ജനങ്ങൾ ബിജെപിയെ തൂത്തെറിയുന്ന ദിനം വിദൂരമല്ല. മധ്യപ്രദേശ്, കർണാടക എന്നിങ്ങനെ ഓരോ സംസ്ഥാനവും പണ ബലവും , ഈ ഡീ ,സി ബി ഐ പോലെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിയമസഭാംഗങ്ങളെ ഭീഷണിപ്പെടുത്തി നേടുന്ന അധികാരം അധികം താമസിയാതെ തന്നെ സമ്പൂർണമായി തകരും, ജനാധിപത്യത്തിന് മേൽ ബിജെപിയുടെ പണക്കൊഴുപ്പിന് അധിക കാലം പിടിച്ചുനിൽക്കാൻ ആവില്ല.

ഇതാരാ, മത്സ്യ കന്യകയോ?...അഹാന മാലിദ്വീപിൽ തകർക്കുകയാണല്ലോ..വൈറൽ ചിത്രങ്ങൾ

എക്നാഥ് ഷിണ്ടെയെയും കൂറുമാറിയ എം ൽ എ മാരെയും ബിജെപി ആസാമിലേക്ക് കടത്തിയപ്പോൾ അവിടെ സൗകര്യങ്ങൾ ഒരുക്കാൻ നിൽക്കുന്ന അസം മുഖ്യമന്ത്രി ഹേമന്ത ബിസ്വ ശർമ്മ ആസാമിലെ മഴക്കെടുതിയിൽ രക്ഷാപ്രവർത്തന നേതൃത്വം നൽകാതെ കുതിരക്കച്ചവടത്തിന് കൂട്ടുനിൽക്കുന്നത് ബിജെപിയുടെ മുൻഗണനകൾ ജനക്ഷേമ പ്രവർത്തനങ്ങൾ അല്ല, അട്ടിമറി ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+