ദേശീയ ഗെയിംസിനിടെ നെറ്റ്‌ബോള്‍ താരം മരിച്ചു
തിരുവനന്തപുരം: ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്കിടെ ഒരു ദുരന്ത വാര്‍ത്ത. മത്സരങ്ങള്‍ക്കിടെ ഒരു താരത്തിന് ജീവന്‍ നഷ്ടമായി.
മഹാരാഷ്ട്രയുടെ നെറ്റ്‌ബോള്‍ താരം മയൂരേഷ്പവാര്‍ ആണ് മരിച്ചത്. 21 കാരനാണ് മയൂരേഷ്. തിരുവനന്തപുരം വെള്ളായണിയിലെ സ്റ്റേഡിയത്തില്‍ വച്ചാണ് സംഭവം.

ഹൃദായാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഛത്തീസ്ഗഢിനെതിരെയുള്ള മത്സരത്തിലും മയൂരേഷ് പങ്കെടുത്തു. മത്സരത്തിന് ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയൂരേഷിന്റെ മരണം ദു:ഖകരമാണെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications