Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭരണഘടനയ്ക്ക് മുകളില്‍ കയറിയുള്ള ആഭാസ നൃത്തം;ലജ്ജിക്കാതെ വയ്യ';ടി സിദ്ധിഖ്

കൊച്ചി; മഹാരാഷ്ട്ര മുഖ്യമന്ത്രിയായുള്ള ഏക്നാഥ് ഷിൻഡെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കുന്ന ശിവസേന വിമതർക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം എൽ എ ടി സിദ്ധിഖ്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡാന്‍സ് കളിക്കുന്ന എം എൽ എമാരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ടി സിദ്ധിഖിന്റെ വിമർശനം. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മുകളിൽ കയറിയുള്ള ഈ ആഭാസ നൃത്തം കാണുമ്പോൾ ലജ്ജിച്ച്‌ തല താഴ്ത്താതെ വയ്യെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതായിരുന്നില്ല തന്റെ ഇന്ത്യ എന്ന് മാത്രം ഈ ഘട്ടത്തിൽ പറയുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ എഴുതി.

 sid-1656600922

'ജനാധിപത്യ രാജ്യത്ത്‌ ജനങ്ങളുടെ നികുതിപ്പണം കൊണ്ട്‌ നടത്തിയ തിരഞ്ഞെടുപ്പിൽ വോട്ട്‌ വാങ്ങി വിജയിച്ച്‌ വന്നിട്ട്‌ ബിജെപിയുടെ പണത്തിനും അധികാരത്തിനും ഭീഷണിക്കും മുന്നിൽ കീഴടങ്ങി ഒളിച്ചോടി പഞ്ച നക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തി നടക്കുക. ഒടുവിൽ സർക്കാറിനെ അട്ടിമറിച്ച ശേഷം ഗോവയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ എം എൽ എമാർ ദാ ഇങ്ങനെ ഡാൻസ്‌ കളിക്കുക..! ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മുകളിൽ കയറിയുള്ള ഈ ആഭാസ നൃത്തം കാണുമ്പോൾ ലജ്ജിച്ച്‌ തല താഴ്ത്താതെ വയ്യ..!! ഇതായിരുന്നില്ല എന്റെ ഇന്ത്യ എന്ന് മാത്രം പറയുന്നു', പോസ്റ്റിൽ പറഞ്ഞു.

മഹാരാഷ്ട്ര സംഭവത്തിൽ മറ്റൊരു പോസ്റ്റും സിദ്ധിഖ് പങ്കുവെച്ചിരുന്നു.മഹാരാഷ്ട്രയിലെ അട്ടിമറിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നവിസിന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ മധുരം നൽകുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ഇത് പങ്കുവെച്ച് കൊണ്ടായിരുന്നു സിദ്ധിഖിന്റെ കുറിപ്പ്. അതിങ്ങനെ-ഫഡ്‌നാവിസിന്റെ വായിലേക്ക്‌ തള്ളിക്കയറ്റുന്ന ഈ ലഡുവിന്റെ വിലയെത്രയാണെന്നറിയുമോ? 100-200 കോടിക്ക്‌ മുകളിൽ വരും.ബിജെപിക്ക്‌ മാത്രം മധുരിക്കുന്ന ഈ ലഡു 2014 നു ശേഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും അവർ കോടികൾ കൊടുത്ത്‌ വാങ്ങി നുണഞ്ഞ്‌ രസിക്കുന്നു. എന്നാൽ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക്‌ ഈ ലഡു കയ്‌പേറിയതാണ്. ജനവിധി തങ്ങൾക്കനുകൂലമല്ല എന്ന് കണ്ടാൽ അന്ന് തുടങ്ങും ഈ ലഡു വാങ്ങാനുള്ള പണി.

പണാധിപത്യവും അധികാരവും കൊണ്ട്‌ ജനാധിപത്യം തകർത്ത ശേഷം ഇവരുടെ മുഖത്ത്‌ കാണുന്ന ആ ചിരിയുണ്ടല്ലോ..!! അത്‌, ജനാധിപത്യ വിശ്വാസികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്‌.എന്നിട്ടും നമ്മൾ നമുക്കറിയാവുന്ന വിധിക്ക്‌ വേണ്ടി കോടതിക്ക്‌ മുന്നിൽ കാത്തിരിക്കേണ്ടി വരുന്ന ആ ഗതികേടിനും നീതി എന്നാണു പറയുന്നത്‌.!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+