മഹാരാഷ്ട്ര തീവണ്ടി അപകടം: 19 പേര്‍ മരിച്ചു
മുംബൈ: കൊങ്കണ്‍ പാതയില്‍ പാസഞ്ചര്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 89 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മെയ് നാലിന് രാവിലെ ഒമ്പതരയോടെ ആണ് അപകടം സംഭവിച്ചത്. ദിവയില്‍ നിന്ന് സാവന്ത് വാഡിയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ തീവണ്ടിക്കാണ് അപകടം സംഭവിച്ചത്. തീവണ്ടിയുടെ എഞ്ചിനും അഞ്ച് ബോഗികളും പാളം തെറ്റുകയായിരുന്നു. മുംബൈയില്‍ നിന്ന് 136 കിലോ മീറ്റര്‍ അകലെ നാഗോതാനെക്കും റോഹക്കും ഇടയില്‍ വച്ചായിരുന്നു തീവണ്ടി പാളം തെറ്റിയത്.

പാളം തെറ്റിയ ബോഗികളില്‍ മാത്രം അഞ്ഞൂറോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതില്‍ ഒന്ന് വനിതാ കമ്പാര്‍ട്ട്‌മെന്റ് ആയിരുന്നു. വനിത കമ്പാര്‍ട്ടമെന്‍റില്‍ സ്ത്രീകളും കുട്ടികളും അടക്കം 90 പേരാണ് ഉണ്ടായിരുന്നത്.
പാളത്തിലെ തകരാറാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. തുരങ്കത്തിലൂടെ അമിത വേഗത്തിലാണ് തീവണ്ടി വന്നിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടകാരണം കണ്ടെത്താനാകൂ എന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അപകടം നടന്ന ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. റെയില്‍വേ അധികൃതര്‍ അപകട സ്ഥലത്തെത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ റെയില്‍വേ ഇക്കാര്യം നിഷേധിച്ചു.












Click it and Unblock the Notifications