സികെ ജാനു ബിജെപിയില്‍ ചേരുന്നതിനെതിരെ മഹാശ്വേതാ ദേവി: നീക്കം അപകടകരം
കല്‍പ്പറ്റ: സി കെ ജാനു ബിജെപിയിലേക്ക് പോകുന്നതിനെതിരെ പ്രമുഖ എഴുത്തുകാരി മഹാശ്വേത ദേവി. ബിജെപിയുടെ പുറത്തു കാണുന്ന മുഖം ഒന്നും അകം മറ്റൊന്നുമാണെന്ന് എഴുത്തുകാരി പറഞ്ഞു. ജാനുവിന്റെ നീക്കം അപകടകരമാണെന്നും ഇക്കാര്യത്തില്‍ തനിക്കുള്ള ആശങ്ക അറിയിക്കണമെന്നും തന്നെ സന്ദര്‍ശിച്ച ഡ്യോക്യുമെന്ററി നിര്‍മാതാവ് ജോഷി ജോസഫിനോട് മഹാശ്വതാ ദേവി അഭ്യര്‍ത്ഥിച്ചു.
നേരത്തെ സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി പിന്തുണയോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു.

പിന്നീട് എന്‍ഡി എ സഖ്യകക്ഷിയായ ബിഡിജെഎസ് പാര്‍ട്ടി നേതാവായ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറുത്തു വന്നത്.
എന്നാല്‍ ബിഡിജെഎസില്‍ ചേരുന്നു വാര്‍ത്തകള്‍ തള്ളി ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഒടുവിലെത്തെ റിപ്പോര്‍ട്ട്.












Click it and Unblock the Notifications