കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ് പദ്ധതിയിൽ വൻ കൊഴിഞ്ഞു പോക്കെന്ന് റിപ്പോർട്ട്; രണ്ട് ലക്ഷം പേർക്ക് തൊഴിലില്ല!

Google Oneindia Malayalam News

ആലപ്പുഴ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് തൊഴിലാലികൾ വൻതോതിൽ കൊഴിഞ്ഞുപോകുന്നെന്ന് റിപ്പോർട്ട്. ആസ്തി വികസനവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പാക്കിയതോടെയാണ് തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കാത്തിരുന്നിട്ടും രണ്ടുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനും പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് ചെയ്യുന്നു. അവിദഗ്ദ തൊഴിലാളികളാണ് ജോലി ഇല്ലാതായവരിലേറെയും. സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം 13,15,511 കുടുംബങ്ങളില്‍ നിന്നായി 14,95,313 പേരാണ് തൊഴിലുറപ്പുപ്രകാരം തൊഴില്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക വര്‍ഷം പകുതിയായിട്ടും ഇതില്‍ 1,61,997 കുടുംബങ്ങളിലെ 2,04,519 പേര്‍ക്ക് തൊഴില്‍ നല്‍കാനായിട്ടില്ല.

Woman

മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലികളായിരുന്നു തൊഴിലുറപ്പില്‍ കേരളത്തില്‍ കൂടുതല്‍ ഏറ്റെടുത്തിരുന്നത്. കുളം കുഴിക്കല്‍, തോടുവെട്ടല്‍, കൃഷിക്ക് നിലമൊരുക്കല്‍, ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ ,കാടുവെട്ടിത്തെളിക്കല്‍ തുടങ്ങിയവ. എന്നാൽ ഇവയ്ക്ക് നിയന്ത്രണം കൊണ്ടു വന്നതോടെയാണ് ജോലിയില്ലാതായത്. തൊഴില്‍ ആവശ്യപ്പെട്ടെത്തിയവരുടെ എണ്ണത്തിലും ഈ വര്‍ഷം വന്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 19.12 ലക്ഷം പേരാണ് തൊഴില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത്തവണയിത് 14.95 ലക്ഷമായി കുറഞ്ഞെന്നും റിപ്പോർട്ട് ചെയ്യുന്നു.
English summary
Mahatma Gandhi National Rural Employment Scheme issue in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X