കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റിന്റെ പുറംചട്ടയില്‍ ഗാന്ധി വധത്തിന്റെ ദൃശ്യം; തോമസ് ഐസക് പറയുന്നത്...

Google Oneindia Malayalam News

തിരുവനന്തപുരം: കേരള ബജറ്റിന്റെ പുറംചട്ടയില്‍ ഗാന്ധി വധത്തിന്റെ ദൃശ്യം ഉള്‍പ്പെടുത്തി സര്‍ക്കാര്‍. ഗാന്ധിജി വെടിയേറ്റ് മരിച്ചുകിടക്കുന്ന ചിത്രമാണ് പുറംചട്ടയിലുള്ളത്. ഗാന്ധി വധം തങ്ങള്‍ മറന്നിട്ടില്ലെന്ന സന്ദേശം നല്‍കുകയാണ് ഇതിന്റെ ഉദ്ദേശമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ഗാന്ധിജി വെടിയേറ്റ് മരിച്ചുകിടക്കുന്നു. അനുയായികള്‍ ചുറ്റും കൂടി വിലപിക്കുന്നു-ഇതാണ് ദൃശ്യം.

G

ഹിന്ദു വര്‍ഗീയ വാദിയാണ് ഗാന്ധിജിയെ വെടിവച്ചുകൊന്നത്. കൊലയാളിയെ പൂജിക്കുകയാണ് ഇന്നത്തെ കേന്ദ്രസര്‍ക്കാരും ബിജെപിയും. എന്നാല്‍ ജനങ്ങള്‍ ഇത് മറക്കാന്‍ പാടില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെയും ബിജെപിയെയും കൂട്ടിച്ചേര്‍ത്ത് പ്രതിപക്ഷം ശക്തമായ ആക്രമണം നടത്തുന്ന വേളയിലാണ് കേരള സര്‍ക്കാര്‍ ബജറ്റിന്റെ പുറംചട്ടയില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദുരന്തം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോഡ്‌സെയും പ്രധാനമന്ത്രി മോദിയും ഒരോ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവരാണെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായ സംഭവം ഗാന്ധി ഘാതകന്റെ അതേ മനസുള്ളവരുടേതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ലോക്‌സഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ കൈയ്യാങ്കളി; രാഹുല്‍-മോദി പോര് രൂപംമാറിലോക്‌സഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ കൈയ്യാങ്കളി; രാഹുല്‍-മോദി പോര് രൂപംമാറി

ഇന്ന് ജനങ്ങള്‍ ഭീതിയിലാണ്. രാജ്യത്തിന്റെ ഭാവിയായ യുവാക്കള്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സിഎഎക്കെതിരെ രംഗത്തിറങ്ങണമെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. സിഎഎക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

English summary
Mahatma Gandhi's Assassination Prints on Kerala Budget Cover Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X