ഗാന്ധിജിയെ വിമര്‍ശിച്ച് വീണ്ടും അരുന്ധതി റോയ്
തിരുവനന്തപുരം: ഗാന്ധിജിക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്ത്തയും ആയ അരുന്ധതി റോയ് വീണ്ടും രംഗത്ത്. കേരള സര്‍വ്വകലാശാല സംഘടിപ്പിച്ച അയ്യങ്കാളി ചെയര്‍ രാജ്യാന്തര ശില്പശാലയിലാണ് അരുന്ധതി റോയുടെ വിമര്‍ശനം.
ബുക്കര്‍ പുരസ്കാരം ലഭിച്ച, മലയാളിയായ അരുന്ധതി റോയ് ആദ്യമായല്ല ഗാന്ധിജിയെ വിമര്‍ശിക്കുന്നത്. ഗാന്ധിജിയുടെ ജാതി ചിന്തകളെയാണ് അരുന്ധതി ഇവിടെ വിമര്‍ശിച്ചത്. ഒരുപാട് നുണകളുടെ മേലാണ് ഗാന്ധിജിയെ രാഷ്ട്രം ഉയര്‍ത്തിക്കാട്ടുന്നതെന്നും അരുന്ധതി റോയ് ആരോപിക്കുന്നു. ഗാന്ധിജിയുടെ പേരിട്ടിട്ടുള്ള സ്ഥാപനങ്ങളെ പുനര്‍നാമകരണം ചെയ്യണം എന്നും അരുന്ധതി റോയ് ആവശ്യപ്പെടുന്നു.

ഗാന്ധിജിയുടെ ജാതി
തോട്ടികളെ തോട്ടികളായി തന്നെ കാണണം എന്ന് പറഞ്ഞ ഗാന്ധിജി എങ്ങനെയാണ് ഇന്നാട്ടിലെ ദളിതരുടെ സാമൂഹ്യ പരിഷ്കര്ത്താവകുന്നതെന്നാണ് അരുന്ധതിയുടെ ചോദ്യം.

പേര് മാറ്റണം
ഗാന്ധിജിയുടെ പേരില്‍ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളെ പുനര്‍മാനകരണം ചെയ്യണം എന്നും അരുന്ധതി റോയ്.

എന്തുകൊണ്ട് അയ്യങ്കാളി
ജാതി സമ്പ്രാദയത്തിനെതിരെ പോരാടിയ അയ്യങ്കാളിയുടെ പേര് കേരളത്തിന് പുറത്തേക്ക് എത്താതിരുന്നത് ദുരൂഹമാണെന്ന് അരുന്ധതി. അയ്യങ്കാളി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാലത്ത് ഗാന്ധിജി മുഖ്യധാരയില്‍ പോലും ഉണ്ടായിരുന്നില്ല.

ഗാന്ധിജി പറയാത്തത്
താഴ്ന്ന ജാതിക്കാര്‍ അവരുടെ ജോലി നന്നായി ചെയ്യണം എന്നായിരുന്നു ഗാന്ധിജി പറഞ്ഞിരുന്നത്. താഴേക്കടിയില്‍ നിന്ന് ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരണം എന്ന് ഗാന്ധിജി ഒരിക്കലും പറഞ്ഞിട്ടില്ലന്നും അരുന്ധതി റോയ് പറയുന്നു.

സര്‍വ്വകലാശാല അയ്യങ്കാളിയുടെ പേരില്‍
മഹാത്മ ഗാന്ധിയുടെ പേരില്‍ കേരളത്തില്‍ സര്‍വ്വകലാശാലയുണ്ട്. എന്തുകൊണ്ടാണ് അയ്യങ്കാളിയുടെ പേരില്‍ ഒരു സര്‍വ്വകലാശാല ഇല്ലാത്തത്- അരുന്ധതി റോയ് ചോദിക്കുന്നു.

മോദിരാഷ്ട്രീയം
നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തിനെതിരേയും അരുന്ധതി രംഗത്തെത്തി. ഹിന്ദു എന്ന ജാതിപ്പേരിന് മോദി രാഷ്ട്രീയമായ മേല്‍ വിലാസം കൊടുത്തുവെന്ന് അരുന്ധതി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications