കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയെ വിമര്‍ശിച്ച് വീണ്ടും അരുന്ധതി റോയ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഗാന്ധിജിക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തയും ആയ അരുന്ധതി റോയ് വീണ്ടും രംഗത്ത്. കേരള സര്‍വ്വകലാശാല സംഘടിപ്പിച്ച അയ്യങ്കാളി ചെയര്‍ രാജ്യാന്തര ശില്‍പശാലയിലാണ് അരുന്ധതി റോയുടെ വിമര്‍ശനം.

ബുക്കര്‍ പുരസ്‌കാരം ലഭിച്ച, മലയാളിയായ അരുന്ധതി റോയ് ആദ്യമായല്ല ഗാന്ധിജിയെ വിമര്‍ശിക്കുന്നത്. ഗാന്ധിജിയുടെ ജാതി ചിന്തകളെയാണ് അരുന്ധതി ഇവിടെ വിമര്‍ശിച്ചത്. ഒരുപാട് നുണകളുടെ മേലാണ് ഗാന്ധിജിയെ രാഷ്ട്രം ഉയര്‍ത്തിക്കാട്ടുന്നതെന്നും അരുന്ധതി റോയ് ആരോപിക്കുന്നു. ഗാന്ധിജിയുടെ പേരിട്ടിട്ടുള്ള സ്ഥാപനങ്ങളെ പുനര്‍നാമകരണം ചെയ്യണം എന്നും അരുന്ധതി റോയ് ആവശ്യപ്പെടുന്നു.

ഗാന്ധിജിയുടെ ജാതി

ഗാന്ധിജിയുടെ ജാതി

തോട്ടികളെ തോട്ടികളായി തന്നെ കാണണം എന്ന് പറഞ്ഞ ഗാന്ധിജി എങ്ങനെയാണ് ഇന്നാട്ടിലെ ദളിതരുടെ സാമൂഹ്യ പരിഷ്‌കര്‍ത്താവകുന്നതെന്നാണ് അരുന്ധതിയുടെ ചോദ്യം.

പേര് മാറ്റണം

പേര് മാറ്റണം

ഗാന്ധിജിയുടെ പേരില്‍ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളെ പുനര്‍മാനകരണം ചെയ്യണം എന്നും അരുന്ധതി റോയ്.

എന്തുകൊണ്ട് അയ്യങ്കാളി

എന്തുകൊണ്ട് അയ്യങ്കാളി

ജാതി സമ്പ്രാദയത്തിനെതിരെ പോരാടിയ അയ്യങ്കാളിയുടെ പേര് കേരളത്തിന് പുറത്തേക്ക് എത്താതിരുന്നത് ദുരൂഹമാണെന്ന് അരുന്ധതി. അയ്യങ്കാളി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാലത്ത് ഗാന്ധിജി മുഖ്യധാരയില്‍ പോലും ഉണ്ടായിരുന്നില്ല.

ഗാന്ധിജി പറയാത്തത്

ഗാന്ധിജി പറയാത്തത്

താഴ്ന്ന ജാതിക്കാര്‍ അവരുടെ ജോലി നന്നായി ചെയ്യണം എന്നായിരുന്നു ഗാന്ധിജി പറഞ്ഞിരുന്നത്. താഴേക്കടിയില്‍ നിന്ന് ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരണം എന്ന് ഗാന്ധിജി ഒരിക്കലും പറഞ്ഞിട്ടില്ലന്നും അരുന്ധതി റോയ് പറയുന്നു.

സര്‍വ്വകലാശാല അയ്യങ്കാളിയുടെ പേരില്‍

സര്‍വ്വകലാശാല അയ്യങ്കാളിയുടെ പേരില്‍

മഹാത്മ ഗാന്ധിയുടെ പേരില്‍ കേരളത്തില്‍ സര്‍വ്വകലാശാലയുണ്ട്. എന്തുകൊണ്ടാണ് അയ്യങ്കാളിയുടെ പേരില്‍ ഒരു സര്‍വ്വകലാശാല ഇല്ലാത്തത്- അരുന്ധതി റോയ് ചോദിക്കുന്നു.

മോദിരാഷ്ട്രീയം

മോദിരാഷ്ട്രീയം

നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തിനെതിരേയും അരുന്ധതി രംഗത്തെത്തി. ഹിന്ദു എന്ന ജാതിപ്പേരിന് മോദി രാഷ്ട്രീയമായ മേല്‍ വിലാസം കൊടുത്തുവെന്ന് അരുന്ധതി.

English summary
Booker prize-winning author Arundhati Roy, who has criticized Mahatma Gandhi for his "casteist tendencies" in the past, on Thursday went a step further saying it was time institutions named after the Father of the Nation were renamed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X