കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ ഫിറോസിന്റെ മണ്ടത്തരം വൈറല്‍.... രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മ ഗാന്ധി!!!

Google Oneindia Malayalam News

മലപ്പുറം: കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആയിരുന്നു. കാര്യകാരണ സഹിതം ഫിറോസ് ഉയര്‍ത്തിയ വാദങ്ങള്‍ക്ക് മുന്നില്‍ ജലീല്‍ ശരിക്കും കുടുങ്ങിപ്പോയിരുന്നു. യൂത്ത് ലീഗില്‍ ഏറെ ജനപിന്തുണയുള്ള നേതാവ് കൂടിയാണ് പികെ ഫിറോസ്.

എന്നാല്‍ പികെ ഫിറോസിന് പറഞ്ഞ ഒരു മണ്ടത്തരം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. മഹാത്മ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണെന്നാണ് പ്രസംഗത്തിനിടെ ആവേശം മൂത്തപ്പോള്‍ പികെ ഫിറോസ് പറഞ്ഞത്. രാജീവ് ഗാന്ധി മരിച്ചത് കോയമ്പത്തൂരില്‍ വച്ചാണെന്ന മണ്ടത്തരം കൂടി പറഞ്ഞിട്ടുണ്ട് ഫിറോസ്.

PK Firos

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കണം എന്നതിനെ കുറിച്ചായിരുന്നു ഫിറോസ് പ്രസംഗിച്ചുകൊണ്ടിരുന്നത്. രാഹുല്‍ ഗാന്ധിയും ഗാന്ധിജിയും ആരാണെന്ന് അറിയാത്ത ആളാണ് പികെ ഫിറോസ് എന്ന് കരുതാന്‍ കഴിയില്ല. എന്തായാലും ഈ പ്രസംഗത്തിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് ഇപ്പോള്‍ ഫിറോസ്.

ഇന്ദിര ഗാന്ധി മുതലുള്ള നെഹ്‌റു കുടുംബാംഗങ്ങള്‍ എങ്ങനെയാണ് 'ഗാന്ധി' എന്ന പേര് സ്വീകരിച്ച് തുടങ്ങിയത് എന്നത് സംബന്ധിച്ച് ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ പികെ ഫിറോസിന്റെ അതേ പേരുള്ള ഫിറോസ് ഗാന്ധിയാണ്. മുത്തശ്ശി ഇന്ദിര ഗാന്ധിയും. മുതുമുത്തച്ഛന്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും ആണ്.

മുന്‍ പ്രധാനമന്ത്രി കൂടിയായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍ വച്ചായിരുന്നില്ല. ശ്രീപെരുംപുത്തൂരില്‍ വച്ചായിരുന്നു. കാഞ്ചീപുരം ജില്ലയിലാണ് ശ്രീപെരുംപുത്തൂര്‍.

English summary
Mahatma Gandhi was Rahul Gandhi's grand grandfather- Big mistake by PK Firos, gone viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X