കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹിയിലും കൊറോണ സ്ഥിരീകരിച്ചു, രോഗബാധ യുഎയില്‍ നിന്നെത്തിയ സ്ത്രീക്ക്, ആരോഗ്യനില തൃപ്തികരം!!

Google Oneindia Malayalam News

കണ്ണൂര്‍: കോവിഡ് ബാധയെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് വീണ്ടും വെല്ലുവിളി. മാഹിയിലും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ നിന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. നിലവില്‍ ഇവര്‍ മാഹി സര്‍ക്കാര്‍ ആശുപത്രയിലാണ് ചികിത്സിയുള്ളത്. അതേസമയം ഇവരില്‍ നിന്ന് ആര്‍ക്കെങ്കിലും രോഗം പകര്‍ന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

1

അതേസമയം കണ്ണൂര്‍ ജില്ലയില്‍ കൊറോണ ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 26 ആയി. ആറ് പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 17 പേര്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് ഉള്ളത്. 821 പേര്‍ വീടുകളിലും ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 108 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 95 എണ്ണം നെഗറ്റീവുമാണ്. 12 എണ്ണത്തിന്റെ ഫലങ്ങളാണ് ഇനി വരാനുള്ളത്.

ഇതിനിടെ മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ പ്രാഥമിക റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരും ജില്ലാ ഭരണകൂടത്തിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം 800 കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രോഗബാധിതര്‍ സഞ്ചരിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്. അരീക്കോട് സ്വദേശിനിക്കൊപ്പം യാത്ര ചെയ്തതും സമ്പര്‍ക്കും പുലര്‍ത്തിയതുമടക്കം നാല് പഞ്ചായത്തുകളിലെ 300 പേരുടെ പട്ടിക തയ്യാറായി.

വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പഞ്ചായത്തുകളിലെ 522 പേരാണ് പട്ടികയിലുള്ളത്. വാണിയമ്പലം സ്വദേശിനി ആദ്യം പരിശോധനയ്‌ക്കെതിരെ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകരും അരീക്കോട് സ്വദേശിനി നെടുമ്പാശേരി മുതല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസ് വരെ യാത്ര ചെയ്ത ബസ്സിലെ 40 സഹയാത്രികരും നിരീക്ഷണത്തിലാണ്. ഇതിനിടെ മലപ്പുറം പൊന്നാനിയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയവര്‍ക്ക് വിലക്ക് ലംഘിച്ച് സ്വലാത്ത് ചടങ്ങ് നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അതേസമയം സംസ്ഥാനത്തെ മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യം എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ തള്ളി. വൈറസിനെതിരെ ജാഗ്രത തുടരുമ്പോള്‍ തന്നെ കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഒരു മദ്യശാലയും ഇതുവരെ അടച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ട്രയിലെ മുംബൈയില്‍ ചികിത്സയിലിരുന്നയാളാണ് മരിച്ചത്.

English summary
mahe confirmed first coronavirus case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X