Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ ബാധിച്ച മാഹി സ്വദേശി കോഴിക്കോട് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: ഇന്ന് വൈകീട്ടോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയെന്ന സൂചന. ഇവര്‍ നേരത്തെ ചികിത്സയിലായിരുന്നത് കോഴിക്കോട് ബീച്ച് ആശുപത്രിയിലായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ചികിത്സയിലിരിക്കെ ഇവര്‍ നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. നാട്ടിലെത്തിയ ഇവര്‍ അയല്‍വീടുകള്‍ സന്ദര്‍ശിച്ചെന്നും വ്യക്തമായിട്ടുണ്ട്.

mahe

ഇവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും പോയതിന് പിന്നാലെ പൊലീസെത്തി മാഹി ജനറല്‍ ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ യോഗം വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രോഗി സഞ്ചരിച്ച സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ച് റൂട്ട് മാപ്പ് തയ്യാറാക്കും

പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ആഴ്ച്ചകള്‍ക്ക് മുമ്പ് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. നിലവില്‍ ഇവര്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സിയുള്ളത്. അതേസമയം ഇവരില്‍ നിന്ന് ആര്‍ക്കെങ്കിലും രോഗം പകര്‍ന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം കണ്ണൂര്‍ ജില്ലയില്‍ കൊറോണ ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 26 ആയി. ആറ് പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 17 പേര്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് ഉള്ളത്. 821 പേര്‍ വീടുകളിലും ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 108 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 95 എണ്ണം നെഗറ്റീവുമാണ്. 12 എണ്ണത്തിന്റെ ഫലങ്ങളാണ് ഇനി വരാനുള്ളത്.

ഇതിനിടെ മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ പ്രാഥമിക റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരും ജില്ലാ ഭരണകൂടത്തിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം 800 കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രോഗബാധിതര്‍ സഞ്ചരിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്. അരീക്കോട് സ്വദേശിനിക്കൊപ്പം യാത്ര ചെയ്തതും സമ്പര്‍ക്കും പുലര്‍ത്തിയതുമടക്കം നാല് പഞ്ചായത്തുകളിലെ 300 പേരുടെ പട്ടിക തയ്യാറായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+