കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹിയിലേക്ക് വിലാപ യാത്രയ്ക്ക് ഒരുങ്ങി സിപിഎമ്മും ബിജെപിയും! ഷമോജിന്റെ മൃതദേഹം വിട്ടുനൽകുന്നില്ല...

രാവിലെ 10 മണിക്ക് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ച് പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി 12 മണിയോടെ മൃതദേഹം വിട്ടുനൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാഹിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ഷമേജിന്റെ മൃതദേഹം വിട്ടുനൽകാത്തതിൽ പ്രതിഷേധം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ തടിച്ചുകൂടിയ ബിജെപി പ്രവർത്തകരാണ് പോലീസിനെതിരെ പ്രതിഷേധിക്കുന്നത്.

രാവിലെ 10 മണിക്ക് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ച് പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി 12 മണിയോടെ മൃതദേഹം വിട്ടുനൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സമയം മൂന്ന് മണി കഴിഞ്ഞിട്ടും മൃതദേഹം വിട്ടുകൊടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. അതേസമയം, കൊല്ലപ്പെട്ട സിപിഎം പ്രാദേശിക നേതാവ് ബാബുവിന്റെ മൃതദേഹം വിട്ടുകൊടുത്തു. പരിയാരം മെഡ‍ിക്കൽ കോളേജിലായിരുന്നു ബാബുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

വൈകുന്നു...

വൈകുന്നു...

സിപിഎം, ബിജെപി, പ്രവർത്തകരുടെ മൃതദേഹങ്ങൾ ഒരേസമയം വിട്ടുകൊടുത്താൽ അത് കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങുമെന്ന് ഭയന്നാണ് ഷമോജിന്റെ മൃതദേഹം വിട്ടുനൽകുന്നത് വൈകിപ്പിക്കുന്നതെന്നാണ് സൂചന. രണ്ട് പാർട്ടികളും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി വിലാപ യാത്ര സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ രണ്ട് പാർട്ടികളുടെയും വിലാപ യാത്രകൾ ഒരേസമയം കടന്നുപോയാൽ കൂടുതൽ സംഘർഷങ്ങളിലേക്ക് വഴിവെച്ചേക്കുമെന്നാണ് പോലീസിന്റെ നിഗമനം. ഇതിനാലാണ് ഒരു മൃതദേഹം വിട്ടുനൽകുന്നത് പോലീസ് വൈകിപ്പിക്കാൻ കാരണം.

 പ്രതിഷേധം...

പ്രതിഷേധം...

അതേസമയം, മൂന്ന് മണി പിന്നിട്ടിട്ടും മൃതദേഹം വിട്ടുകിട്ടാത്തതിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ബാബുവിന്റെ മൃതദേഹം വേഗത്തിൽ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച് വിട്ടുനൽകിയെന്നും എന്നാൽ ഷമോജിന്റെ മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് പോലീസ് ബിജെപി നേതാക്കളെ അറിയിച്ചത്.

ഉത്തരവാദിത്തമുണ്ടാകില്ല...

ഉത്തരവാദിത്തമുണ്ടാകില്ല...

എന്നാൽ പോലീസിന്റെ നടപടി മനപ്പൂർവ്വമാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. ഇത്രയും സമയം വൈകിപ്പിച്ചതിൽ പ്രവർത്തകർ രോഷാകുലരാണെന്നും, ഇതിന്റെപേരിൽ എന്തെങ്കിലും സംഘർഷമുണ്ടായാൽ ബിജെപിക്കോ ആർഎസ്എസിനോ ഉത്തരവാദിത്തമുണ്ടാകില്ലെന്നും ബിജെപി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് കോഴിക്കോട് മെഡ‍ിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.

സുരക്ഷ...

സുരക്ഷ...

അതേസമയം, സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മാഹി, തലശേരി, ചൊക്ലി മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കി. രണ്ട് പാർട്ടികളുടെ വിലാപ യാത്രയ്ക്ക് കനത്ത പോലീസ് കാവൽ ഏർപ്പെടുത്താനാണ് തീരുമാനം. വിലാപ യാത്രയ്ക്കിടെ അനിഷ്ട സംഭവങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്. മാഹി, ന്യൂമാഹി, പള്ളൂർ മേഖലയിൽ പോണ്ടിച്ചേരി പോലീസും കേരള പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.

അപലപിച്ചു...

അപലപിച്ചു...

മാഹിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദേശം നൽകി. മാഹി കൊലപാതകങ്ങളെ അപലപിച്ച മുഖ്യമന്ത്രി മാഹി പോലീസ് ആവശ്യപ്പെട്ടാൽ എല്ലാ സഹായവും ചെയ്തുനൽകുമെന്നും വ്യക്തമാക്കി. മാഹിയിലുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്നും, പ്രതികൾക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റയും പ്രതികരിച്ചു.

ഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകം; ബാബുവിനെ വെട്ടിക്കൊന്നു, നിമിഷങ്ങൾക്കകം സിപിഎമ്മിന്റെ പ്രതികാരംഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകം; ബാബുവിനെ വെട്ടിക്കൊന്നു, നിമിഷങ്ങൾക്കകം സിപിഎമ്മിന്റെ പ്രതികാരം

മന്ത്രിയുടെ മകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് സുപ്രീംകോടതി! ഭീഷണി മകളോട് വേണ്ട... മന്ത്രിയുടെ മകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് സുപ്രീംകോടതി! ഭീഷണി മകളോട് വേണ്ട...

English summary
mahe political murder; police still not released shamoj's dead body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X