• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെട്ടേറ്റ് ബാബുവിന്റെ കഴുത്തറ്റു.. കൊന്നത് നാലംഗ സംഘം.. ഷമേജിന്റെ കൈ അറ്റ് തൂങ്ങി, പിന്നിൽ എട്ട് പേർ

കണ്ണൂര്‍: ഒരിടവേളയ്ക്ക് ശേഷം കണ്ണൂര്‍ വീണ്ടും കുരുതിക്കളമായി മാറിയിരിക്കുന്നു. സിപിഎം നേതാവ് ക്ണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകം തന്നെ തിരിച്ചടിയും നടന്നു. കൊല്ലപ്പെട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ്.

രണ്ടും അതിക്രൂരമായ കൊലപാതകങ്ങള്‍. പതിവ് പോലെ സിപിഎമ്മും ആര്‍എസ്എസും പരസ്പരം പഴി ചാരുന്നു. രണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയാണ് എന്ന് പോലീസ് എഫ്‌ഐആറില്‍ പറയുന്നു. അതിനിടെ ഈ കൊലപാതകങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ആദ്യത്തെ ഇര ബാബു

ആദ്യത്തെ ഇര ബാബു

ഏറെക്കാലമായി മാഹിയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇരുകൊലപാതകങ്ങളും എന്നാണ് സൂചന. കൊലപാതകത്തിന് പിന്നാലെ മാഹിയിലും കേരളത്തിലെ മറ്റിടങ്ങളിലും ഇനിയും സംഘര്‍ഷം പടരാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് കണക്ക് കൂട്ടുന്നു. സിപിഎം നേതാവും മാഹി മുന്‍ കൗണ്‍സിലറുമായ ബാബു ക്ണ്ണിപ്പൊയില്‍ ആണ് ആദ്യം കൊല്ലപ്പെട്ടത്. പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് ബാബു. രാത്രി 9.15ഓടെയായിരുന്നു ആക്രമണം നടന്നത്.

കഴുത്തിൽ ആഴത്തിൽ വെട്ട്

കഴുത്തിൽ ആഴത്തിൽ വെട്ട്

പള്ളൂരില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാബു. കോറത്ത ക്ഷേത്രത്തിന് സമീപം വെച്ച് ഒരു സംഘം ആളുകള്‍ ബാബുവിനെ തടഞ്ഞു. നാലംഗ സംഘമാണ് മാരകായുധങ്ങളുമായെത്തി ക്രൂരമായി ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലാണ് ആഴത്തില്‍ വെട്ടേറ്ററ്റ്. ശരീരത്തില്‍ നിന്നും തല അറ്റ് മാറിയ നിലയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് ബാബു മരിച്ചിരുന്നു. ഒപി രജീഷ്, മസ്താ രാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നിവരാണ് കൊലയാളികളെന്ന് സിപിഎം പരാതി നല്‍കിയിട്ടുണ്ട്. ഒളിവില്‍പ്പോയ ഇവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.

cmsvideo
  കണ്ണൂരിലെ കൊലപാതകങ്ങൾ രാഷ്ട്രീയപ്രേരിതം തന്നെയെന്ന് പോലീസ് | Oneindia Malayalam
  ആർഎസ്എസ് കണ്ണിലെ കരട്

  ആർഎസ്എസ് കണ്ണിലെ കരട്

  കഴുത്തില്‍ കൂടാതെ മുഖത്തും കൈയ്ക്കും വയറിനും ബാബുവിന് വെട്ടേറ്റിട്ടുണ്ട്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചു. ബാബുവിന് നേര്‍ക്കുള്ള രണ്ടാമത്തെ വധശ്രമമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്തെ ബിജെപിയുടേയും ആര്‍എസ്എസിന്റെയും കണ്ണിലെ കരടായിരുന്നു ബാബു. ബാബു കൊല്ലപ്പെട്ടതിന് പിന്നാലെ മാഹിയില്‍ സിപിഎം പ്രവര്‍ത്തകരും ആര്‍എസ്എസുകാരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

  ആയുധ പരിശീലത്തിന് പിന്നാലെ

  ആയുധ പരിശീലത്തിന് പിന്നാലെ

  കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 21 ദിവസമായി നടന്ന് വന്ന ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ് അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ ആയുധ പരിശീലന ക്യാമ്പിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഭരിക്കുന്ന മാനേജ്‌മെന്റിന്റേതാണ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

  കലാപത്തിന് കോപ്പ് കൂട്ടുന്നു

  കലാപത്തിന് കോപ്പ് കൂട്ടുന്നു

  കണ്ണൂരില്‍ ആര്‍എസ്എസ് കലാപത്തിന് കോപ്പ് കൂട്ടുന്നതായി നേരത്തെ തന്നെ കേരള പോലീസ് സ്ഥിരീകരിച്ചിരുന്നതാണ്. കണ്ണൂരിലെ ആര്‍എസ്എസ് ശക്തി കേന്ദ്രങ്ങളില്‍ നിന്നും ഉഗ്രശേഷിയുള്ള നൂറോളം ബോംബുകള്‍ പോലീസ് പിടികൂടിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിലാണ് തില്ലങ്കേരിയിലെ ചാളപ്പറമ്പില്‍ നിന്നും ഐസ്‌ക്രീം ബോംബുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തത്. ജില്ലയില്‍ ആര്‍എസ്എസ് കലാപത്തിന് ശ്രമിക്കുകയാണെന്ന് സിപിഎമ്മും ആരോപിക്കുന്നു.

  ഇത് പ്രതികാരക്കൊലയോ

  ഇത് പ്രതികാരക്കൊലയോ

  2010ലെ ന്യൂമാഹി ഇരട്ടക്കൊലയുടെ പ്രതികാരമായിട്ടാണ് ബാബുവിനെ കൊലപ്പെടുത്തിയത് എന്ന് സൂചനയുണ്ട്. രണ്ട് ബിജെപി പ്രവര്‍ത്തകരാണ് അന്ന് കൊല്ലപ്പെട്ടത്. ബാബുവാണ് ഈ കൊലകളുടെ ആസൂത്രകനെന്ന് ബിജെപി ആരോപിച്ചിരുന്നു. ആര്‍എസ്എസ് പ്രതികാരമാണ് ബാബുവിന്റെ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്. ജീവിച്ച് കൊതി തീരും മുന്നെ സംഘപാതയില്‍ നെഞ്ചുറപ്പോടെ ജീവന്‍ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വര്‍ഗീയ വിജിത്തേട്ടന്റേയും ഷിനോജേട്ടന്റേയും ആത്മാവ് ഇപ്പോള്‍ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാവും എന്നാണ് പോസ്റ്റ്.

  എട്ടംഗ സംഘം വെട്ടിക്കൊന്നു

  എട്ടംഗ സംഘം വെട്ടിക്കൊന്നു

  ബാബു കൊല്ലപ്പെട്ട് ഒരു മണിക്കൂര്‍ തികയും മുന്‍പാണ് ഷമേജ് കൊല്ലപ്പെടുന്നത്. ഓട്ടോ ഡ്രൈവറായ ഷമേജിനെ ഓട്ടോ തടഞ്ഞ് നിര്‍ത്തിയാണ് ഒരു സംഘം ആക്രമിച്ചത്. ഇവര്‍ പ്രദേശവാസികള്‍ തന്നെയാണെന്നാണ് സൂചന. എട്ടംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. തലയിലും മുഖത്തുമാണ് ഷമേജിന് വെട്ടേറ്റത്. രാത്രി പത്ത് മണിയോടെ മാഹി പാലത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് ഇയാളുടെ കൈ അറ്റ് പോയിട്ടുണ്ട്.

  സംഘർഷത്തിന് സാധ്യത

  സംഘർഷത്തിന് സാധ്യത

  കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഷമേജ് മരിച്ചത്. ബാബുവിന്റെയും ഷമേജിന്റെയും മൃതദേഹങ്ങള്‍ വഹിച്ച് കൊണ്ട് സിപിഎമ്മും ബിജെപിയും വിലാപയാത്ര നടത്തുന്നുണ്ട്. കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇരുസ്ഥലങ്ങളിലും പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലാപ യാത്ര ഒരേ സമയത്ത് ആകാതിരിക്കാനും പോലീസ് ശ്രദ്ധ ചെലുത്തുന്നു. ഒരേ സമയത്തായാല്‍ വീണ്ടും അത് സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്ന് പോലീസ് കരുതുന്നു.

  ആരുമില്ലാത്ത നേരം ഷമിയുടെ വീട്ടിലേക്ക് ഹസിൻ ജഹാനെത്തി.. പൂട്ട് തകർത്ത് അകത്ത് കയറാനും ശ്രമം!

  അനൂപിനെ പോലീസ് തല്ലിച്ചതച്ചത് തുണിയുരിഞ്ഞ ശേഷം.. മുടി വലിച്ച് പറിച്ചു.. കൈ തിരിച്ച് ഒടിച്ചു!

  English summary
  More details about the two political murders in Mahe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X