കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹിയിൽ മദ്യവിൽപ്പനയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ: കേരളീയർക്ക് മദ്യമില്ല, നിലപാട് കർശനം...

Google Oneindia Malayalam News

മാഹി: കേരളത്തിൽ നിന്നുള്ളവർക്ക് മദ്യത്തിന് വിലക്കേർപ്പെടുത്തി പുതുച്ചേരി സർക്കാർ. ഇതോടെ മാഹിയിൽ നിന്ന് കേരളത്തിൽ നിന്നുള്ളവർക്ക് മദ്യം ലഭിക്കില്ല. മാഹി വിലാസത്തിലുള്ള ആധാർകാർഡ് കൈവശമുള്ളവർക്ക് മാത്രമാണ് മാഹിയിൽ നിന്ന് മദ്യം വാങ്ങാൻ അനുമതിയുള്ളൂ. ഇത് സംബന്ധിച്ച് പുതുച്ചേരി സർക്കാർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മദ്യം നൽകുന്നതിന് ആധാർ കാർഡ് നിർബന്ധരേഖയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിലുള്ളവർക്ക് മദ്യത്തിനായി മാഹിയിലേക്ക് ഓടി വരില്ലെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു.

പ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടിപ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും കൊറോണ വ്യാപനത്തിന് അറുതി വന്നാലും നിയന്ത്രണം തുടരുമെന്നാണ് സൂചനകൾ. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നാണ് പുതുച്ചേരി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമേ മദ്യത്തിന് വില വർധിപ്പക്കാനും സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

 liquor1-158

പ്രതിദിനം 50 ലക്ഷത്തോളം രൂപയുടെ മദ്യം വിൽപ്പന നടത്തുന്ന മാഹിയിൽ മദ്യം വാങ്ങാൻ ഭൂരിപക്ഷം എത്തുന്നത് കേരളത്തിൽ നിന്നുള്ളവരാണ്. മാഹി സ്വദേശികളാണെന്ന് തെളിയിക്കുന്ന ആധാർ കാർഡില്ലാത്തവർക്ക് മദ്യം വിൽക്കരുതെന്ന ഉത്തരവ് പുറത്തിറങ്ങിയതോടെ കുറഞ്ഞ വിലയിൽ മദ്യം വാങ്ങാൻ മാഹിയിലേക്ക് ഓടുന്ന കേരളീയർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി വരാനില്ല.

Recommended Video

cmsvideo
മദ്യത്തിന്റെ വില കൂട്ടിയത് താത്കാലികം | Oneindia Malayalam

അതേ സമയം കേരളത്തിൽ കൊറോണ വ്യാപനം മൂലം നിർത്തിവെച്ച മദ്യവിൽപ്പന ശനിയാഴ്ച മുതൽ പുനരാരംഭിക്കും. ബെവ് ക്യൂ എന്ന വെർച്വൽ ക്യൂ ആപ്പ് കേന്ദ്രീകരിച്ചാണ് മദ്യവിൽപ്പന. ട്രയൽ വിജയകരമായി പൂർത്തിയാക്കിയതോടെ മദ്യവിതരണത്തിനായി തയ്യാറാക്കിയിട്ടുള്ള ബിയർ പാർലറുകൾ, ബാറുകൾ എന്നിവയുടെ പട്ടിക കൂടി ഉൾപ്പെടുത്തിയ ശേഷമേ വിൽപ്പന ആരംഭിക്കൂ. ഇതിനായി ഗൂഗുിളിൽ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ ഉപയോക്താക്കൾക്ക് ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കൂ.

വരുമാനം കുത്തനെ ഇടിഞ്ഞു; 1400 ജീവനക്കാരെ പിരിച്ചുവിട്ട് ഒല, സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെവരുമാനം കുത്തനെ ഇടിഞ്ഞു; 1400 ജീവനക്കാരെ പിരിച്ചുവിട്ട് ഒല, സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെ

 മാനനഷ്ട കേസിനൊരുങ്ങി ഗായിക മാലിനി അവസ്തി; കുരുക്കില്‍ കോണ്‍ഗ്രസ് നേതാവ്; സംഭവിച്ചത് മാനനഷ്ട കേസിനൊരുങ്ങി ഗായിക മാലിനി അവസ്തി; കുരുക്കില്‍ കോണ്‍ഗ്രസ് നേതാവ്; സംഭവിച്ചത്

 'റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക, കേന്ദ്രം കണക്കില്ലാതെ തരിക, താൻ ചെലവാക്കാം', രൂക്ഷ പരിഹാസം! 'റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക, കേന്ദ്രം കണക്കില്ലാതെ തരിക, താൻ ചെലവാക്കാം', രൂക്ഷ പരിഹാസം!

ബിജെപിയുടെ കൊടിയും സ്റ്റിക്കറും പതിക്കൂ: ക്രെഡിറ്റ് വേണ്ട ബസുകൾ ഓടാൻ അനുവദിച്ചാൽ മതിയെന്ന്, യുപി സർക്കാരിനെ തേച്ചൊട്ടിച്ച് പ്രിയങ്ക!!!ബിജെപിയുടെ കൊടിയും സ്റ്റിക്കറും പതിക്കൂ: ക്രെഡിറ്റ് വേണ്ട ബസുകൾ ഓടാൻ അനുവദിച്ചാൽ മതിയെന്ന്, യുപി സർക്കാരിനെ തേച്ചൊട്ടിച്ച് പ്രിയങ്ക!!!

English summary
Mahe put restrictions on liquor sales to Keralites,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X