കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ തോറ്റുപോകാനുള്ള പദ്ധതിയാണ് അതിരപ്പള്ളിയിലേതെന്ന് എഐവൈഎഫ്

സൈലന്റ് വാലിയുടെയും പൂയംകുട്ടിയുടെയും പാത്രക്കടവിന്റെയും പാതയില്‍ ജനകീയ സമരങ്ങള്‍ക്കു മുന്നില്‍ തോറ്റുപോവാനുള്ള പദ്ധതിയാണ് അതിരപ്പിള്ളിയിലേതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുപവദിക്കില്ലെന്ന് എഐവൈഎഫ്. പരിസ്ഥിതിപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയയുവജനസാംസ്‌കാരിക സംഘടനകളും ഒരേ മനസ്സോടെ എതിര്‍പ്പുയര്‍ത്തിയിട്ടും പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുകയാണ്. വൈദ്യുതി മന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനം അതാണ് സൂചിപ്പിക്കുന്നതെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.

സൈലന്റ് വാലിയുടെയും പൂയംകുട്ടിയുടെയും പാത്രക്കടവിന്റെയും പാതയില്‍ ജനകീയ സമരങ്ങള്‍ക്കു മുന്നില്‍ തോറ്റുപോവാനുള്ള പദ്ധതിയാണ് അതിരപ്പിള്ളിയിലേതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും പലവഴികളിലായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും എല്ലാം ചെന്നുനില്‍ക്കുന്നത് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി എന്ന ഒറ്റമൂലിയിലേയ്ക്കാണ്.

 പിണറായി വിജയന്‍

പിണറായി വിജയന്‍

പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇപ്പോള്‍ ഇല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിശദീകരിച്ചിട്ടുള്ളതാണെന്നും മഹേഷ് കക്കട്ടില്‍ പറഞ്ഞു.

 ധൃതി കാണിക്കുന്നു

ധൃതി കാണിക്കുന്നു

പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഒരു വികസനവും പാടില്ലെന്ന നിലപാടിലേയ്ക്ക് ലോകം എത്തിനില്‍ക്കുമ്പോഴാണ് കേരളത്തില്‍ കേവലം 160 മെഗാവാട്ട് വൈദ്യുതിക്കായി 150 ഹെക്റ്റര്‍ വനഭൂമിയെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ധൃതി കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 വൈദ്യുതി

വൈദ്യുതി

1500 കോടി രൂപ മുടക്കിയാല്‍ കിട്ടുന്ന വൈദ്യുതിയുടെ അളവ് എത്രയോ തുച്ഛമാണ് എന്ന് കണക്കുകള്‍ തന്നെ പറയുമ്പോള്‍ ചിലര്‍ ഈ പദ്ധതി നടപ്പിലാക്കാനായി വേഷം കെട്ടിയിറങ്ങുകയാണെന്ന് മഹേഷ് പറഞ്ഞു.

 ആരോപണം

ആരോപണം

അതിരപ്പള്ളി പദ്ധതിക്കെതിരെ രംഗത്ത് വരുന്നവരെല്ലാം വികസനവിരോധികളാണെന്നാണ് ആരോപണം. വൈദ്യുത പ്രതിസന്ധി പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗ്ഗം എന്താണെന്നാണ് ചോദ്യം. കേരളം ഇരുട്ടിലായാല്‍ എന്തുചെയ്യുമെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. ബദല്‍ എന്ത് എന്നത് കൂട്ടായി ആലോചിച്ച് കണ്ടെത്തേണ്ട കാര്യമാണ്.

 രാഷ്ട്രീയ നേതൃത്വം

രാഷ്ട്രീയ നേതൃത്വം

സര്‍ക്കാരും ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും എല്ലാം ഇതില്‍ നിലപാട് എടുക്കുകയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുകയും വേണമെന്ന് മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു.

English summary
AIYF state secretary Mahesh Kakkattil's statement about Athirapally project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X