Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ മഹേഷ് നിങ്ങളായിരുന്നോ'; സുധിക്കൊപ്പം കാറിലുണ്ടായിരുന്നത് വൈറല്‍ കലാകാരന്‍, ശസ്ത്രക്രിയ പൂര്‍ത്തിയായി

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കേരളക്കര. വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നിന്നും ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ സംഘം സഞ്ചരിച്ച കാര്‍ തൃശൂരില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഒരു പിക്കപ്പ് ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകട വാര്‍ത്ത പുറത്തുവന്നതോടെ സുധിക്കൊപ്പം യാത്ര ചെയ്ത മറ്റു താരങ്ങളുടെ ആരോഗ്യനില അറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്.

ഒപ്പം സഞ്ചരിച്ച ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത് മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു. മഹേഷിന്റെയും ഉല്ലാസ് അരൂരിന്റെയും നില ഗുരുതരമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. ഉല്ലാസും ബിനു അടിമാലിയും നിലവില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

mahesh

എന്നാല്‍ ഇവര്‍ക്കൊപ്പം അപകടത്തില്‍ പെട്ട മഹേഷിനെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍ പിന്നീട്. പേര് കേട്ടപ്പോള്‍ ആരാണ് മഹേഷ് എന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ ഫോട്ടോ കണ്ടപ്പോള്‍ എല്ലാവര്‍ക്കും ആരാണെന്ന് മനസിലായി. കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വീഡിയോ വൈറലായതോടെയാണ് മഹേഷ് എന്ന കലാകാരനെ കുറിച്ച് ലോകം അറിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പാട്ടുപാടിയാല്‍ എങ്ങനെ ഉണ്ടാകും പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പാട്ട് എങ്ങനെ ഏറ്റുപാടും എന്നതായിരുന്നു ആ വീഡിയോ. ഈ വീഡിയോ വൈറലായതോടെ ഒരുപാട് വേദികളില്‍ മഹേഷ് തന്നെ അനുകരണം അവതരിപ്പിക്കാന്‍ തുടങ്ങി. മെക്കാനിക്കലില്‍ ഡിപ്ലോമ കഴിഞ്ഞ് പല സ്ഥാപനങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു മഹേഷ് . എന്നാല്‍ കൊവിഡ് സമയത്ത് വെറുതെ ഇരുന്നതോടെ മിമിക്രി കലാകാരനായ ചേട്ടന്റെ പ്രചോദനത്തിലാണ് പിണറായി വിജയന്റെ ശബ്ദം അനുകരിച്ച് വിഡിയോ ചെയ്തത്.

ഈ വീഡിയോ ഇങ്ങനെ ഹിറ്റാകുമെന്ന് മഹേഷ് പോലും കരുതയിരുന്നില്ല. തുടര്‍ന്ന് മഹേഷ് ചെയ്ത എല്ലാ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. തന്റെ യൂട്യൂബ് ചാനലിലും മഹേഷ് അനുകരണത്തിന്റെ വീഡിയോ പങ്കുവയ്ക്കാന്‍ തുടങ്ങി. ഈ അടുത്തിടെ ബിഗ്ബോസ് മലയാളം സീസണ്‍ ഫൈവിലെ മത്സരാര്‍ത്ഥികളുടെ ശബ്ദം മഹേഷ് അനുകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിലവില്‍ എറണാകുളം അമൃത ആശുപത്രിയിലാണ് മഹേഷ് ചികിത്സയിലുള്ളത്. മഹേഷിന്റെ ശസ്ത്രക്രിയ കഴിഞ്ഞെന്നും കുഴപ്പങ്ങളൊന്നുമില്ലെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ മുഖത്ത് പരുക്കുപറ്റിയ മഹേഷിന്റെ പല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നത്. എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+