കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹി വിദ്യാഭ്യാസ മേഖലയിൽ മലയാളം മീഡിയം നിലനിർത്തും:സിഇഒ

  • By Sanoop Pc
Google Oneindia Malayalam News

മാഹി: മാഹി വിദ്യാഭ്യാസ മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് അടുത്ത രണ്ട് വർഷങ്ങൾ കൊണ്ട് നഷ്ടപ്പെട്ടു പോകുമായിരുന്ന മലയാളം മീഡീയം ക്ലാസുകൾ നിലനിർത്തുമെന്ന് മാഹി വിദ്യാഭ്യാസ മേലധ്യക്ഷൻ പി. ഉത്തമരാജ് മാഹി അറിയിച്ചു. അടുത്ത അദ്ധ്യയന വർഷം മുതൽ മലയാളം മീഡിയം ക്ലാസ്സുകൾ പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ: ഹയർ സെക്കണ്ടറി സ്ക്കുളിലും മാഹി സി. ഇ.ഭരതൻ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലുമായി നിലനിർത്തും.

ആറാം ക്ലാസു മുതൽ പത്താം ക്ലാസു വരെ പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലും ഒമ്പത്, പത്ത് ക്ലാസ്സുകളിലേക്ക് മാഹി സി.ഇ.ഭരതൻ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലുമാണ് ഇനി മുതൽ മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് അഡ്മിഷൻ നല്കുകയെന്ന് സി.ഇ.ഒ. ഉത്തമരാജ് അറിയിച്ചു. ഇതോടെ മാഹി വിദ്യാഭ്യാസ മേഖലയിൽ നിന്ന് മലയാളം മീഡിയം ക്ലാസുകൾ പൂർണ്ണമായും പടിയിറക്കപെടില്ലെന്ന് ഉറപ്പായി.

 students

ഇതുവരെ മുന്നോ നാലോ കുട്ടികൾക്കായി വിവിധ സ്ക്കുളുകളിൽ ഓരോ ഡിവിഷൻ വീതം നിലനിർത്തുക വഴി മയ്യഴി മേഖലയിൽ രൂക്ഷമായ അദ്ധ്യാപക ക്ഷാമം അനുഭവപെട്ടിരുന്നു. ഇതിന് ഒരു പരിധി വരെ ചെറിയ മാറ്റം കൂടിയാവും സർക്കാറിന്റെ പുതിയ തീരുമാനം. കൂടാതെ മലയാളം മിഡീയത്തിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി പഠനം നടത്തുവാനുള്ള അവസരം കുടിയാണ് ലഭ്യമാവുന്നത്. നിലവിൽ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സുവരെ പൂർണ്ണമായും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ് പ്രവർത്തിച്ചു വരുന്നത്.
English summary
mahi education sector will maintain malayalam medium says ceo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X