അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാഹിയിൽ സർക്കാർ ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ
മാഹി: മാഹിയിലെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മാഹി സിവിൽ സ്റ്റേഷനിൽ സർക്കാർ ജീവനക്കാർ ഒന്നടങ്കം പ്രതിഷേധ ധർണ്ണ നടത്തി.

മുൻസിപ്പാൽ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാസ ശമ്പളം ഉറപ്പ് വരുത്തുക. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലഭിക്കേണ്ട കുടിശിക ജീവനകാർക്കും പെൻഷൻകാർക്കും ഉടൻ നൽകുക, മുൻസിപ്പാൽ പൊതുമേഖല ജീവനകാർക്ക് ഏഴാം ശംബള കമ്മീഷൻ നടപ്പിലാക്കുക. എൻ. എച്ച് . എം ഡെയ്ലി റൈറ്റ്, കോൺട്രക്റ്റ് ബ്രെയ്ക്ക് ഫാസ്റ്റ് സ്ക്കീം ജീവനക്കാരെ സ്ഥിരപെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സി.എസ്.ഒ വിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ ധർണ്ണ സമരം പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.എച്ച്. പത്മനാഭ കുറുപ്പ് ഉദ്ഘാടനം ചെയ്തു.
കെ.രാധാകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷ വഹിച്ചു. കെ ഹരിന്ദ്രൻ,എ വിമൽകുമാർ,എം.എ.കൃഷ്ണൻ, യുപി അശോകൻ, കെപി അശോക്, കെ രാമകൃഷ്ണൻ, എം പത്മനാഭൻ, കെഎം പ്രദീപ്, കെ രാധാകൃഷ്ണൻ,കെഎം പവിത്രൻ, ഡോ ലിജിൻ,
ബി ബാലപ്രദീപ്, കെ ചന്ദ്രൻ,എൻ മോഹനൻ, എം മുഹമ്മദ് അലി എന്നിവർസംസാരിച്ചു.












Click it and Unblock the Notifications