മാഹിയില്‍ പൊലീസുകാരന്റെ പിതാവിന് കൊവിഡ്; പൊലീസ് കോട്ടേഴ്സ് അടച്ചു
കണ്ണൂര്‍: മാഹിയില്‍ പൊലീസുകാരന്റെ പിതാവിന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പൊലീസ് കോട്ടേഴ്സ് അടച്ചിടാന്‍ ഉത്തരവിട്ടിരിക്കുകയാണ്, മാഹി ആരോഗ്യവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊവിഡ് ബാധിതന്റെ കുടുംബത്തേയും പൊലീസ് കോട്ടേഴ്സിലുള്ള എല്ലാവരേയും നിരീക്ഷണത്തിലാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു പൊലീസുകാരന്റെ പിതാവായ 71 കാരന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ മാഹി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ മറ്റൊരു നകന് കഴിഞ്ഞ ദിവസമാണ് ഷാര്‍ജയില്‍ നിന്നും എത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. അതിനാല്‍ തന്നെ 71 കാരനായ പിതാവിന് എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല.
ഇതോടെ മാഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ആയിരിക്കുകയാണ്. പള്ളൂര്‍ സ്വദേശിനിയായ 58 കാരിക്കും പന്തക്കല്‍ സ്വദേശിയായ 45 കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ നാലിനായിരുന്നു പന്തക്കല്‍ സ്വദേശി ദുബായില്‍ നിന്നും നാട്ടിലെത്തിയത്. ഇദ്ദേഹവും മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്.
കേരളത്തില്‍ ഇന്നലെ 85 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിയിരുന്നു കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തൃശ്ശൂര്‍ ജിലയില്‍ നിന്നുള്ള 3 പേരുടെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1342 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1045 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications