കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണുവിന്‍റെ അമ്മയ്ക്കു നേരെ പോലീസ് അതിക്രമം!! സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍!!

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ആഹ്വാനം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പാമ്പാടി നെഹ്രുകോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡിജിപി ഓഫീസിനു മുന്നില്‍ സത്യഗ്രഹ സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ആഹ്വാനം.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ജില്ലയിലാണ് ആദ്യം യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതിഷേധം ശക്തമാക്കുകയാണെന്ന് യുഡിഎഫ് വ്യക്തമാക്കി.

harthal

ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഹര്‍ത്താല്‍ നടത്താനായിരുന്നു ബിജെപി തീരുമാനം.
കോഴിക്കോട് ജിഷ്ണുവിന്റെ ഗ്രാമമായ വളയത്താണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബുധനാഴ്ച രാവിലെയാണ് ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ പോലീസ് ബലപ്രയോഗം ഉണ്ടായത്. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സമരം ചെയ്യാനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ ഇരയുടെ ബന്ധുക്കള്‍ക്ക് നേരെ ഇത്തരം നടപടി ഉണ്ടായതാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. വിവിധ രാഷ്ട്രീയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് നടപടിയില്‍ പരുക്കേറ്റ മഹിജയെ പ്രവേശിപ്പിച്ച പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിക്കു മുന്നില്‍ ബിജെപി, കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്നാണ് വിവരം.

English summary
jishnu pranoy's mother attack,udf hartal in kerala. bjp hartal in trivandrum and kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X